in

ഖത്തര്‍ ഇന്ത്യ വ്യാപാരം 12 ബില്യണിലധികം ഡോളര്‍

ദോഹ: 2018-2019 കാലയളവില്‍ ഖത്തറിനും ഇന്ത്യക്കുമിടയിലെ ഉഭയകക്ഷിവ്യാപാരം പന്ത്രണ്ട് ബില്യണിലധികം ഡോളറാണെന്ന് ദോഹ ബാങ്ക് സിഇഒ ഡോ. ആര്‍.സീതാരാമന്‍ ചൂണ്ടിക്കാട്ടി. ചെന്നൈയിലെ ഹോട്ടല്‍ ലെ റോയല്‍ മെറിഡിയനില്‍ നടന്ന ചെന്നൈ ആഗോള സാമ്പത്തിക ഉച്ചകോടിയിലും ആറാമത് ലോക തമിഴ് സമ്മേളനത്തിലും പ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ആഗോളസാമ്പത്തിക സ്ഥിതി- അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഐഎംഎഫിന്റെ ഈ ഒക്ടോബറിലെ റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ ആഗോളസാമ്പത്തിക വളര്‍ച്ച മൂന്നു ശതമാനവും 2020ല്‍ വളര്‍ച്ച3.4ശതമാനവുമായിരിക്കും. ഖത്തറിനും ഇന്ത്യക്കുമിടയിലെ ഉഭയകക്ഷിവ്യാപാരത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
എല്‍എന്‍ജി മേഖലയില്‍ ഖത്തറിനും ഇന്ത്യക്കും സഹകരണം വര്‍ധിപ്പിക്കാനാകും. 2027 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതിവാതകശേഷി 126 മില്യണ്‍ ടണ്ണായി ഉയര്‍ത്താന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ഖത്തറിന്റെ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി പെട്രോകെമിക്കല്‍സ്, എല്‍എന്‍ജി, രാസവളങ്ങള്‍, സള്‍ഫര്‍, ഇരുമ്പ് പൈറൈറ്റുകള്‍ തുടങ്ങിയവയാണ്. ആക്‌സസറികള്‍, മനുഷ്യനിര്‍മിത നൂല്‍, തുണിത്തരങ്ങള്‍, കോട്ടണ്‍ നൂല്‍, ഗതാഗത ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ലോഹങ്ങള്‍, അയിരുകള്‍, ധാതുക്കള്‍ എന്നിവയാണ് ഖത്തര്‍ പ്രധാനമായും ഇന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്നതെന്നും ഡോ.ആര്‍.സീതാരാമന്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിന്റെ ഫുട്‌ബോള്‍ നേട്ടങ്ങളെ പ്രശംസിച്ച് ഫിഫ

ഏഷ്യന്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഖത്തര്‍ ഗ്രൂപ്പ് ബിയില്‍