in ,

ഖത്തര്‍ ഉര്‍ജ്ജ മേഖലയില്‍ മുന്‍തജാതിന്റെ പങ്ക് നിര്‍ണായകം: കഅബി

ദോഹ: ഖത്തറിന്റെ ഊര്‍ജ്ജ മേഖലയുടെ വികസനത്തില്‍ ഖത്തര്‍ കെമിക്കല്‍ ആന്റ് പെട്രോകെമിക്കല്‍ മാര്‍ക്കറ്റിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി(മുന്‍തജാത്)ക്ക് നിര്‍ണായ പങ്കുണ്ടെന്ന് ഉര്‍ജ്ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡണ്ടും സഹമന്ത്രിയുമായ സഅദ് ശരീദ അല്‍കഅബി. രാജ്യത്തിന്റെ ഊര്‍ജ മേഖലയുടെ മുന്നേറ്റത്തില്‍ മുന്‍തജാതിന്റെ ഇടപെടല്‍ നിഷേധിക്കാനാവാത്തതാണ്.
ഖത്തര്‍ ദേശീയ ദര്‍ശന രേഖ-2030ലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ദേശീയ വളര്‍ച്ചക്കും സുസ്ഥിരതക്കും വലിയ സംഭാവനകളാണ് ഖത്തര്‍ പെട്രോളിയും കമ്പനികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മുന്‍തജാത് നടത്തുന്നതെന്നു മന്ത്രി പറഞ്ഞു.
പെട്രോ കെമിക്കല്‍ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന വലിയ തോതിലുള്ള വിപുലീകരണത്തിലും പദ്ധതികളിലും നിര്‍ണായ ഇടപെടല്‍ നടത്താന്‍ മുന്‍തജാതിന് കഴിയും. തങ്ങളുടെ വൈദഗ്ധ്യവും വിപണി ശൃംഖലകളെ കുറിച്ചുള്ള അറിവും അധികം വരുന്ന ഉത്പാദനം പ്രാദേശിക, അന്താരാഷ്ട്ര വിപണികളില്‍ എങ്ങിനെ വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്യാമെന്നതുള്‍പ്പെടെയുള്ള അറിവുകളും മുന്‍തജാതിന് ഉപയോഗപ്പെടുത്താനാവുമെന്നും കഅബി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സാമ്പത്തിക നിക്ഷേപ സമിതി യോഗത്തില്‍ അമീര്‍ പങ്കെടുത്തു

പിഎച്‌സിസി കുടുംബാസൂത്രണ സേവനങ്ങള്‍ വിപുലീകരിക്കുന്നു