in ,

ഖത്തര്‍ എക്‌സിക്യുട്ടീവ് രണ്ടു ഗള്‍ഫ്‌സ്ട്രീം ജെറ്റുകള്‍ കൂടി സ്വീകരിച്ചു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ സ്വകാര്യ ജെറ്റ് ഡിവിഷനായ ഖത്തര്‍ എക്‌സിക്യുട്ടീവ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള രണ്ടു ഗള്‍ഫ്‌സ്ട്രീം ജെറ്റുകള്‍ കൂടി സ്വീകരിച്ചു. ഗള്‍ഫ്‌സ്ട്രീം ജി650ഇആര്‍, ജി 500 എന്നി എയര്‍ക്രാഫ്റ്റുകളാണ് സ്വീകരിച്ചത്. ആഗോളതലത്തില്‍ ഗള്‍ഫ്‌സ്ട്രീം ജി500ന്റെ ആദ്യ വാണിജ്യ ഓപ്പറേറ്റര്‍ ഖത്തര്‍ എക്‌സിക്യുട്ടീവായിരുന്നു.

പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള ഖത്തര്‍ എയര്‍വേയ്‌സ് കര്‍മപദ്ധതിയുടെ ഭാഗമായാണ് രണ്ടു എയര്‍ക്രാഫ്റ്റുകള്‍ കൂടി സ്വീകരിച്ചത്.പുതിയ രണ്ടു ജെറ്റുകള്‍ കൂടി സ്വന്തമാക്കിയതോടെ ഖത്തര്‍ എക്‌സിക്യുട്ടീവിന്റെ അള്‍ട്രാ മോഡേണ്‍ എയര്‍ക്രാഫ്റ്റുകളുടെ എണ്ണം പതിനെട്ടായി ഉയര്‍ന്നു. ആറു ഗള്‍ഫ്‌സ്ട്രീം ജി650ഇആര്‍, നാലു ഗള്‍ഫ്‌സ്ട്രീം ജി500, മൂന്ന് ബൊംബാര്‍ഡിയര്‍ ചലഞ്ചര്‍ 605, നാലു ഗ്ലോബല്‍ 5000, ഒരു ഗ്ലോബല്‍ എക്‌സ്ആര്‍എസ് എന്നീ എയര്‍ക്രാഫ്റ്റുകളാണ് ഖത്തര്‍ എക്‌സിക്യുട്ടീവിനായി സര്‍വീസ് നടത്തുന്നത്.

2019ല്‍ അധികമായി ജി500, ഒരു ജി650ആആര്‍ ജെറ്റുകള്‍ കൂടി ഖത്തര്‍ എക്‌സിക്യുട്ടീവ് സ്വന്തമാക്കും. ഗള്‍ഫ്‌സ്ട്രീം എയ്‌റോസ്‌പെയ്‌സ് കോര്‍പ്പറേഷനില്‍നിന്നും കൂടുതല്‍ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിനു ഖത്തര്‍ എയര്‍വേയ്‌സ് നേരത്തെതന്നെ തീരുമാനിച്ചിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഗള്‍ഫ്‌സ്ട്രീം ജി500 ജെറ്റ് സ്വന്തമാക്കുന്ന ആദ്യ എയര്‍ലൈനും ഖത്തര്‍ എയര്‍വേയ്‌സാണ്.

ഏറ്റവും മികച്ചതും യാത്രക്കാര്‍ക്ക് സംതൃപ്തിയേകുന്നതുമായ കാബിനുകളാണ് ഇതിന്റെ സവിശേഷത. ഖത്തര്‍ എയര്‍വേയ്‌സിന്റെ ബിസിനസ് ജെറ്റ് ഡിവിഷന്‍- പ്രൈവറ്റ് ചാര്‍ട്ടര്‍ സര്‍വീസ് വിഭാഗമാണ് ഖത്തര്‍ എക്‌സിക്യുട്ടീവ്. ഗള്‍ഫ്‌സ്ട്രീം ജി650ഇആറിന്റെ മിഡിലീസ്റ്റിലെ ആദ്യ ഓപ്പറേറ്ററും ഖത്തര്‍ എയര്‍വേയ്‌സാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘എ ജി ബേഖുദീ’ സംഗീത പരിപാടി നാളെ

കോപ്പ അമേരിക്ക: കൊളംബിയക്കെതിരെയും മികച്ച പ്രകടനവുമായി ഖത്തര്‍