
ദോഹ: സിംഗപ്പൂരില്‍ നടന്ന എയര്‍ലൈന്‍ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് അസോസിയേഷന്‍ (അപെക്‌സ്) റീജ്യണല്‍ പാസഞ്ചര്‍ ചോയ്‌സ് പുരസ്‌ക്കാരങ്ങളില്‍ ഖത്തര്‍ എയര്‍വെയ്‌സിന് പുരസ്‌ക്കാരം. ബെസ്റ്റ് ഓവറോള്‍ ഇന്‍ ദി മിഡില്‍ ഈസ്റ്റ് പുരസ്‌ക്കാരമാണ് ഖത്തര്‍ എയര്‍വെയ്‌സിനെ തേടിയെത്തിയത്.
അപെക്‌സ് ഏഷ്യ അവാര്‍ഡുദാന ചടങ്ങില്‍ ഖത്തര്‍ എയര്‍വെയ്‌സ് പുരസ്‌ക്കാരം സ്വീകരിച്ചു.
തങ്ങളുടെ യാത്രക്കാരില്‍ നിന്നും ഖത്തര്‍ എയര്‍വെയ്‌സിന് വേണ്ടി ഉയര്‍ന്നതാണ് പുരസ്്കാരം ലഭിക്കാന്‍ കാരണമെന്നു പറഞ്ഞ ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കര്‍ ആഗോളതലത്തിലും മേഖലാതലത്തിലും മികവ് പ്രകടിപ്പിക്കുന്നതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
എല്ലാതരം യാത്രക്കാര്‍ക്കും മികച്ച യാത്രാനുഭവം പ്രദാനം ചെയ്യാന്‍ സാധിച്ചതാണ് ഖത്തര്‍ എയര്‍വെയ്‌സിന് മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈനുള്ള പുരസ്‌ക്കാരം നല്കാന്‍ യാത്രക്കാര്‍ തെരഞ്ഞെടുത്തതെന്ന് അപെക്‌സ് സി ഇ ഒ ജോ ലീഡര്‍ പറഞ്ഞു.