in ,

ഖത്തര്‍ എയര്‍വേയ്‌സിന്റെ തെരഞ്ഞെടുത്ത റൂട്ടുകളില്‍ ഇഫ്താര്‍ ബോക്‌സുകള്‍

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ തെരഞ്ഞെടുത്ത റൂട്ടുകളില്‍ വ്രതമെടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് നോമ്പു തുറക്കുന്നതിന് ഇഫ്താര്‍ ബോക്‌സുകള്‍ ലഭ്യമാക്കുന്നു. റമദാന്‍ കരീം ലോഗോ ചേര്‍ത്ത് അറബിക് കാലിഗ്രഫിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സവിശേഷമായി തയാറാക്കിയതാണ് ഇഫ്താര്‍ ബോക്‌സുകള്‍. നോമ്പുതുറക്കുന്ന സമയത്ത് ഇവ വിതരണം ചെയ്യും. തെരഞ്ഞെടുത്ത റൂട്ടുകളിലെ യാത്രക്കാര്‍ക്കാണ് ഇവ ലഭ്യമാക്കുക.

മിഡില്‍ഈസ്റ്റ്, അള്‍ജീരിയ, ടുണീഷ്യ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത റൂട്ടുകളിലുമായിരിക്കും ഇഫ്താര്‍ ബോക്‌സുകളുണ്ടാകുക. ഫസ്റ്റ്, ബിസിനിസ് ക്ലാസ് യാത്രക്കാര്‍ക്കുള്ള ഇഫ്താര്‍ ബോക്‌സില്‍ ഹമ്മൂസ്, മിനി അറബിക് ബ്രഡ്, ചിക്കന്‍ ഷവര്‍മ്മ, ഫൊക്കേഷ്യ, മൊസരല്ല, ഒലിവ്‌സ്, ഈത്തപ്പഴം, വാഴപ്പഴം, ഫ്രഷ് ലബാന്‍, വെള്ളം എന്നിവയുണ്ടാകും.

ഇക്കോണമി ക്ലാസിലെ യാത്രക്കാര്‍ക്ക് ഫൊക്കേഷ്യ, മൊസരല്ല, ആപ്പിള്‍ കഷണങ്ങള്‍, മിക്‌സഡ് നട്ട്‌സ്, ഫിംഗര്‍ ബക്ക്‌ലവ, ഈത്തപ്പഴം, ചെറിയ ബ്രഡ്, മാര്‍ബിള്‍ കേക്ക്, ഫ്രഷ് ലബാന്‍, വെള്ളം തുടങ്ങിയവ അടങ്ങുന്ന ബോക്‌സാണ് നല്‍കുക. എയര്‍ലൈന്റെ മെനു ഡെവലപ്‌മെന്റ് ടീം ശ്രദ്ധാപൂര്‍വമാണ് ഇഫ്താറിനായുള്ള ഭക്ഷ്യവസ്തുക്കള്‍ തെരഞ്ഞെടുക്കുന്നത്. പരമ്പരാഗതവും അതേസമയം പോഷകസമ്പന്നവുമായ ഭക്ഷ്യോത്പന്നങ്ങള്‍ ഇഫ്താര്‍ കിറ്റിലുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

വ്രതമെടുക്കുന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇഫ്താര്‍ മീല്‍ ബോക്‌സ് ലഭ്യമാക്കുന്നത്. വ്രതമെടുത്ത് യാത്രചെയ്യുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍, ഈ വര്‍ഷവും പാരമ്പര്യം തുടരാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഇഫ്താര്‍ സമയമായാല്‍ വിമാനത്തില്‍ അനൗണ്‍സ് ചെയ്താണ് ബോക്‌സുകള്‍ വിതരണം ചെയ്യുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് ഡിസൈന്‍ ചെയ്ത ഇയോ മിങ് പെയ് അന്തരിച്ചു

പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്നു അല്‍ജാനൂബ് സ്റ്റേഡിയത്തില്‍