
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ജപ്പാനിലെ ഒസാകയിലേക്ക് സര്‍വീസ് തുടങ്ങുന്നു. ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോപൊളിറ്റന്‍ ഏരിയയാ ഒസാകയിലേക്ക് അടുത്തവര്‍ഷം ഏപ്രില്‍ ആറു മുതലാണ് സര്‍വീസ് തുടങ്ങുക. നിലവില്‍ ടോക്കിയോ നരിറ്റയിലേക്കും ടോക്കിയോ ഹനേഡയിലേക്കും ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നുണ്ട്.
എയര്‍ബസ് എ350-900 എയര്‍ക്രാഫ്റ്റായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക. ബിസിനസ് ക്ലാസില്‍ 36 സീറ്റും ഇക്കോണമി ക്ലാസില്‍ 247 സീറ്റുകളുമുണ്ടാകും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ അഞ്ചുസര്‍വീസുകളായിരിക്കും.
തുടര്‍ന്ന് ജൂണ്‍ 23 മുതല്‍ പ്രതിദിന സര്‍വീസുകള്‍ തുടങ്ങും. ഒസാകയിലേക്ക് സര്‍വീസ് തുടങ്ങാനാകുന്നതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.
ഖത്തര്‍ എയര്‍വേയ്‌സ് നിലവില്‍ 250ലധികം അത്യാധുനിക എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് 160ലധികം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തിവരുന്നുണ്ട്.