in

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഒസാക കാര്‍ഗോ സര്‍വീസ് ഇന്നു മുതല്‍

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ജപ്പാനിലെ ഒസാകയിലേക്കുള്ള കാര്‍ഗോ സര്‍വീസിന് ഇന്ന് തുടക്കമാകും. ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോപൊളിറ്റന്‍ നഗരമാണ് ഒസാക. ഏഷ്യാ പസഫികില്‍ ചരക്കു ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസ്. ബോയിങ് 777 കാര്‍ഗോ വിമാനം ആഴ്ചയില്‍ രണ്ടുതവണ സര്‍വീസ് നടത്തും. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ദോഹയില്‍ നിന്നും പുറപ്പെടുന്ന കാര്‍ഗോ വിമാനം തൊട്ടടുത്ത ദിവസം ഒസാകയിലെത്തും. ഹോങ്കോങ് വഴിയായിരിക്കും മടക്കം. ആഴ്ചയില്‍ ഒരു ദിശയില്‍ ഏകദേശം 400 ടണ്‍ ചരക്ക് കൈകാര്യം ചെയ്യാനാകും. ഈ റൂട്ടിലെ ഇറക്കുമതിക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും വളരെയധികം പ്രയോജനം ചെയ്യുന്നതായിരിക്കും ഈ സര്‍വീസ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സഫാരി മെഗാ പ്രമോഷന്‍ സമ്മാന വിതരണം

തണുപ്പിന് കാഠിന്യമേറി; താപനില കുറയുന്നു