in

ഖത്തര്‍ എയര്‍വേയ്‌സ്- കാസ് യൂപെന്‍ സഹകരണം പ്രഖ്യാപിച്ചു

പുതിയ സീസണ്‍ മുതല്‍ കാസ് യൂപെനിന് പുതിയ ജഴ്‌സികള്‍

ഖത്തര്‍ എയര്‍വേയ്‌സിന്റെ ലോഗോ പതിപ്പിച്ച കാസ് യൂപെനിന്റെ പുതിയ സീസണിലേക്കുള്ള ജഴ്‌സി ധരിച്ച് താരങ്ങള്‍

ദോഹ:ബെല്‍ജിയം ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ക്ലബ്ബായ കാസ് യൂപെനിന്റെ പ്രധാന ഷര്‍ട്ട് സ്‌പോണ്‍സറായി ഖത്തര്‍ എയര്‍വേയ്‌സ്. 2019-2020 സീസണ്‍ മുതല്‍ ഖത്തര്‍ എയര്‍വേയ്‌സ് ലോഗോ ധരിച്ച ടീഷര്‍ട്ട് ധരിച്ചായിരിക്കും കാസ് യൂപെന്‍ താരങ്ങള്‍ മത്സരത്തിനിറങ്ങുക.

കാസ് യൂപെനിന്റെ സ്റ്റേഡിയത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ബ്രാന്‍ഡിങ് സാന്നിധ്യവുമുണ്ടാകും. ജൂപിറ്റര്‍ പ്രോ ലീഗ്, ബെല്‍ജിയന്‍ ഫസ്റ്റ്ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കാസ് യൂപെന്‍ മത്സരിക്കുന്നുണ്ട്. മൗസ വോഗ്, ഹെന്റി ഒന്യെകുരു തുടങ്ങിയവരുള്‍പ്പടെ പ്രതിഭാധനരായ കായികതാരങ്ങളെ വികസിപ്പിക്കുന്നതില്‍ ഈ ഫുട്‌ബോള്‍ ക്ലബ്ബ് സുപ്രധാനപങ്ക് വഹിക്കുന്നുണ്ട്.

2019 ഏഷ്യന്‍ കപ്പ് ജേതാക്കളായ ഖത്തര്‍ ടീമിലെ അക്രം അഫീഫ്, അബ്ദുല്‍കരീം ഹസന്‍ ഉള്‍പ്പടെയുള്ള താരങ്ങളുടെ വളര്‍ച്ചയില്‍ ഈ ക്ലബ്ബ് മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ക്ലബ്ബുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.

നിലവില്‍ എഎസ് റോമ, ബോക ജൂനിയേഴ്‌സ്, ബയേണ്‍ മ്യൂണിച്ച്, അല്‍സദ്ദ് എന്നിവയുടെല്ലാം സ്‌പോണ്‍സറും ഫിഫയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയും ഖത്തര്‍ എയര്‍വേയ്‌സാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ആത്മവിശ്വാസത്തില്‍ ഖത്തര്‍ ടീം

2022 ഫിഫ ലോകകപ്പ് തയാറെടുപ്പുകളില്‍ സുസ്ഥിരതക്ക് ഊന്നല്‍: സുപ്രീംകമ്മിറ്റി