in ,

ഖത്തര്‍ എയര്‍വേയ്‌സ് തുര്‍ക്കിയിലെ ഇസ്മിറിലേക്ക് സര്‍വീസ് തുടങ്ങി

ഇസ്മിര്‍ അദ്‌നാന്‍ മെന്‍ഡെറസ് വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിന് വാട്ടര്‍സല്യൂട്ട് നല്‍കി സ്വീകരിച്ചപ്പോള്‍

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് തുര്‍ക്കി നഗരമായ ഇസ്മിറിലേക്ക് സര്‍വീസ് തുടങ്ങി. ഹമദ് രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട എയര്‍ബസ് എ320 വിമാനത്തിന് ഇസ്മിര്‍ അദ്‌നാന്‍ മെന്‍ഡെറസ് വിമാനത്താവളത്തില്‍ പരമ്പരാഗത രീതിയിലുള്ള വാട്ടര്‍സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.

ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ ഫിക്രത് ഒസെര്‍, ഖത്തര്‍ എയര്‍വേയ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് സില്‍വിയന്‍ ബോസ്‌ക് തുടങ്ങിയവര്‍ ഇസ്മിറിലേക്കുള്ള പ്രഥമ വിമാനയാത്രയില്‍ പങ്കെടുത്തു. ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തിന് ഇസ്മിറില്‍ ആവേശകരമായ വരവേല്‍പ്പാണ് ഒരുക്കിയിരുന്നത്. ഇസ്മിര്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ അയ്ദിന്‍ മെമുക്ക് ഉള്‍പ്പടെയുള്ള പ്രമുഖര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

ഇസ്മിറിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. തുര്‍ക്കിയിലേക്കുള്ള ഈ കവാടം തുര്‍ക്കിഷ് വിപണിയില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തും. എയര്‍ബസ് എ 320 വിമാനം ഉപയോഗിച്ച് ആഴ്ചയില്‍ മൂന്നു ദിവസം രണ്ടു ദിശകളിലേക്കും യാത്രാ സര്‍വീസ് നടത്തും. ബിസിനസ് ക്ലാസില്‍ പന്ത്രണ്ട് സീറ്റുകളും ഇക്കോണമി ക്ലാസില്‍ 132 സീറ്റുകളുമുണ്ടാകും. തുര്‍ക്കിയിലെ തീരദേശനഗരമാണ് ഇസ്മിര്‍.

ഇസ്താന്‍ബുള്‍ കഴിഞ്ഞാല്‍ തുര്‍ക്കിയിലെ ഏറ്റവും വലിയ തുറമുഖം ഇസ്മിറിലാണ്. നിലവില്‍ തുര്‍ക്കിയിലെ ഇസ്തംബൂള്‍ സബീഹ ഗോക്കന്‍ എയര്‍പോര്‍ട്ടിലേക്ക് പ്രതിവാരം 21 സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് നടത്തി വരുന്നുണ്ട്. ഇസ്തംബൂള്‍ അതാതുര്‍ക്ക് വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ പതിനാല് സര്‍വീസുകളുണ്ട്. അദാന സാകിര്‍പാസയിലേക്ക് ആഴ്ചയില്‍ മൂന്നും തലസ്ഥാനമായ അങ്കാര എസന്‍ബോഗ എയര്‍പോര്‍ട്ടിലേക്ക് പ്രതിദിന സര്‍വീസും നടത്തുന്നു. അന്റല്യയിലേക്ക് മെയ് 24 മുതലും ബോഡ്രമിലേക്ക് മെയ് 25 മുതലും നേരിട്ടുള്ള സീസണല്‍ സര്‍വീസുകള്‍ വീണ്ടും തുടങ്ങും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ജസീറ മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ കോടതി ഉത്തരവ്

മുസ്്‌ലിം സാമൂഹിക മുന്നേറ്റം ലക്ഷ്യം; കര്‍മ്മനിരതമായി ഹാദിയ സംഘം