in ,

ഖത്തര്‍ എയര്‍വേയ്‌സ് മൊഗാദിഷുവിലേക്ക് സര്‍വീസ് തുടങ്ങി

ദോഹ: ഖത്തര്‍ എയര്‍വേയസ് ദോഹയില്‍ നിന്നും സൊമാലിയയിലെ മൊഗാദിഷുവിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങി. ദോഹയില്‍നിന്നും പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 1459 വിമാനം ജൂലൈ ഒന്നിന് മൊഗാദിഷുവിലെ ആദെന്‍ അദ്ദെ രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഖത്തര്‍ എയര്‍വേയ്‌സിന്റെ സൊമാലിയയിലേക്കുള്ള ആദ്യ സര്‍വീസാണിത്.

എ320 എയര്‍ക്രാഫ്റ്റാണ് സര്‍വീസിനായി ഉപയോഗിച്ചത്. മൊഗാദിഷുവിലേക്കുള്ള പ്രഥമ വിമാനയാത്രയില്‍ ഖത്തറിലെ സൊമാലി അംബാസഡര്‍ അബ്ദുല്‍റസാക് ഫറാഹ് അലി, ഖത്തര്‍ എയര്‍വേയ്‌സ് സീനിയര്‍ വൈസ്പ്രസിഡന്റ് ഇഹാബ് അമീന്‍ എന്നിവര്‍ പങ്കെടുത്തു.

സൊമാലിയയിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ ഹംസ ഹാഷിം, സൊമാലിയ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി അഹമ്മദ് ഇസ്സ അവാദ്, വ്യോമഗതാഗത വ്യോമയാന മന്ത്രി മുഹമ്മദ് അബ്ദുല്ലാഹി സലാദ്, സൊമാലിയയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആദ്യ വിമാനത്തിന് ആശംസകള്‍ നേര്‍ന്നു. ജിബൗത്തി മുഖേന പ്രതിവാരം മൂന്നു സര്‍വീസുകളായിരിക്കും നടത്തുക.

എയര്‍ബസ് എ320ല്‍ പന്ത്രണ്ട് ബിസിനസ് ക്ലാസ് സീറ്റുകളും 132 ഇക്കോണമി ക്ലാസ് സീറ്റുകളുമാണുള്ളത്. ദോഹയില്‍ നിന്നും ഏകദേശം എട്ടു മണിക്കൂറാണ് യാത്രാസമയം. ഖത്തര്‍ എയര്‍വേയ്‌സിനെയും സൊമാലിയയെയും സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ സമയമാണിതന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ മ്യൂസിയംസ് കള്‍ച്ചറല്‍ പാസ് സംവിധാനത്തിന് മികച്ച പ്രതികരണം

റാസ് അബുഫൊന്താസ് സ്വതന്ത്ര മേഖല സെപ്തംബറില്‍