in ,

ഖത്തര്‍ എയര്‍വേയ്‌സ് ലോഗോ പതിപ്പിച്ച പുതിയ ജഴ്‌സി റോമ അവതരിപ്പിച്ചു

ഖത്തര്‍ എയര്‍വേയ്‌സ് ലോഗോ പതിപ്പിച്ച ടീ ഷര്‍ട്ട് ധരിച്ച് റോമ താരം

ദോഹ: ഇറ്റാലിയന്‍ ലീഗിലെ മുന്‍നിര ക്ലബ്ബുകളിലൊന്നായ എഎസ് റോമ ഖത്തര്‍ എയര്‍വേയ്‌സ് ലോഗോ പതിപ്പിച്ച പുതിയ എവേ ടീഷര്‍ട്ട് അവതരിപ്പിച്ചു. റോമയുടെ ആഗോള പങ്കാളിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഇതു സംബന്ധമായ പങ്കാളിത്ത കരാറില്‍ ഇരുകൂട്ടരും നേരത്തെ ഒപ്പുവച്ചിരുന്നു.

കരാര്‍ പ്രകാരം റോമയുടെ ഷര്‍ട്ടുകളില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ലോഗോയുണ്ടാകും. 2020-2021 സീസണ്‍ വരെ റോമയുടെ ഔദ്യോഗിക ഷര്‍ട്ട് സ്‌പോണ്‍സര്‍ ഖത്തര്‍ എയര്‍വേയ്‌സാണ്. ലോകത്തെ ഏറ്റവും വിജയകരമായ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നാണ് റോമ. റോമ ക്ലബ്ബിന്റെ 90 വര്‍ഷത്തെ ചരിത്രത്തില്‍ സുപ്രധാന ഷര്‍ട്ട് സ്‌പോണ്‍സറാണ് ഖത്തര്‍ എയര്‍വേയ്‌സ്. നേട്ടങ്ങളുടെ നെറുകയിലാണ് റോമ ഇപ്പോള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഡിഇസിസി വിനോദനഗരം സന്ദര്‍ശിച്ചത് 54,000ലധികം പേര്‍

ദോഹ വര്‍ക്കേഴ്‌സ് ക്രിക്കറ്റ് കപ്പ് ജൂലൈ 26വരെ മീസൈദില്‍