in , , ,

ഖത്തര്‍ ഓപ്പണ്‍: ഡബിള്‍സ് കിരീടം രോഹന്‍ ബൊപ്പെണ്ണ സഖ്യത്തിന്‌

ഡബിള്‍സ് കിരീടവുമായി ഇന്ത്യയുടെ രോഹന്‍ ബൊപ്പെണ്ണയും ഹോളണ്ടിന്റെ വെസ്‌ലി കൂള്‍ഹോഫും

ദോഹ: ഖത്തര്‍ എക്‌സോണ്‍ മൊബീല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സിംഗിള്‍സില്‍ രണ്ടാം സീഡ് റഷ്യയുടെ ആന്ദ്രെ റുബ്‌ലെവ് ഫൈനലില്‍. സെന്റര്‍കോര്‍ട്ടില്‍ ഇന്നലെ വൈകുന്നേരം നടന്ന സെമിഫൈനലില്‍ സെര്‍ബിയയുടെ മിയോമിര്‍ കെസ്മനോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍്പ്പിച്ചത്, സ്‌കോര്‍ 6-3, 6-1. ഒന്നാം സീഡ് സ്റ്റാന്‍ വാവ്‌റിങ്കയും ഫ്രാന്‍സിന്റെ കോറെന്റിന്‍ മൗട്ടെറ്റും തമ്മിലുള്ള രണ്ടാംസെമിയിലെ വിജയിയാണ് കലാശപ്പോരാട്ടത്തില്‍ റുബ്‌ലെവിന്റെ എതിരാളി. ഖത്തറില്‍ താമസമാക്കിയ സ്‌പെയിനിന്റെ മുന്‍നിര താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ ക്വാര്‍ട്ടറില്‍ പുറത്തായി.
കോറെന്റിന്‍ മൗട്ടെറ്റാണ് സ്പാനിഷ് താരത്തെ തോല്‍പ്പിച്ചത്. പ്രീക്വാര്‍ട്ടറില്‍ കാനഡയുടെ നാലാം സീഡ് മിലോസ് റോണിക്കിനെയും മൗട്ടെറ്റ് തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറില്‍ സ്റ്റാന്‍ വാവ്‌റിങ്ക സ്ലൊവേനിയയുടെ അല്‍ജാസ് ബെദനെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. ഡബിള്‍സ് കിരീടം ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പെണ്ണ ഉള്‍പ്പെട്ട സഖ്യം നേടി.
ഖലീഫ രാജ്യാന്തര ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലെ ഒന്നാം കോര്‍ട്ടില്‍ ഇന്നലെ ഉച്ചക്കുശേഷം നടന്ന കലാശപ്പോരാട്ടത്തില്‍ ബൊപ്പെണ്ണയും ഹോളണ്ടിന്റെ വെസ്‌ലി കൂള്‍ഹോഫും ഉള്‍പ്പെട്ട സഖ്യം ബ്രിട്ടണിന്റെ ലൂക്ക് ബാംബ്രിഡ്ജ്- മെക്‌സിക്കോയുടെ സാന്റിയാഗോ ഗോണ്‍സാലെസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. മത്സരം മൂന്നു സെറ്റ് നീണ്ടു, സ്‌കോര്‍ 3-6, 6-2, 10-6. കിരീടനേട്ടത്തോടെ 250 എടിപി പോയിന്റുകളും 76,870 യുഎസ്് ഡോളര്‍ സമ്മാനത്തുകയും സഖ്യം സ്വന്തമാക്കി. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ബൊപ്പെണ്ണ സ്വന്തമാക്കുന്ന മൂന്നാമത്തെ കിരീടമാണിത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഭക്ഷ്യ സ്വയംപര്യാപ്തത: ലക്ഷ്യത്തേക്കാള്‍ മുന്നേറിയതായി മന്ത്രാലയം

വോളിബോള്‍ ഒളിമ്പിക്‌സ് യോഗ്യത: ഖത്തര്‍- ചൈന സെമി ഇന്ന്