in , , ,

ഖത്തര്‍ കപ്പിന് ഇന്ന് തുടക്കം

ഖത്തര്‍ കപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍

ദോഹ: ഖത്തര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. 2018- 2019 സീസണില്‍ മുന്നിലെത്തിയ അല്‍സദ്ദ്, അല്‍ദുഹൈല്‍, അല്‍സെയ്‌ലിയ, അല്‍ റയ്യാന്‍ ടീമുകളായിരിക്കും ഖത്തര്‍ കപ്പിനായി മത്സരിക്കുക. ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റില്‍ മാറ്റമില്ല. നാലു ടീമുകള്‍ സെമിഫൈനലിലും തുടര്‍ന്ന് ഫൈനലും നടക്കും. ഇന്ന് രാത്രി ഏഴരക്ക് നടക്കുന്ന ആദ്യ സെമിഫൈനലില്‍ അല്‍ ദുഹൈല്‍ അല്‍സെയ്‌ലിയയെ നേരിടും.
നാളെ നടക്കുന്ന രണ്ടാം സെമിയില്‍ അല്‍സദ്ദ് അല്‍റയ്യാനെ നേരിടും. ജനുവരി 17നാണ് ഫൈനല്‍. എല്ലാ മത്സരങ്ങളും അല്‍സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലായിരിക്കും. നിശ്ചതിസമയത്തില്‍ ഇരുടീമുകളും തുല്യത പാലിക്കുകയാണെങ്കില്‍ പെനാലിറ്റി ഷൂട്ടൗട്ടിലൂടെയായിരിക്കും വിജയികളെ തീരുമാനിക്കുക. അധികസമയം അനുവദിക്കില്ല. 90മിനിട്ടിനു ശേഷവും തുല്യതയിലാണെങ്കില്‍ നേരെ പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് കടക്കും. ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഖത്തര്‍ കപ്പ്. നേരത്തെ ഹെയര്‍ അപ്പാരന്റ്‌സ് കപ്പ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നതാണ് പിന്നീട് ഖത്തര്‍ കപ്പായി മാറിയത്.
1994-95 സീസണിലായിരുന്നു ആദ്യ ടൂര്‍ണമെന്റ് നടന്നത്. ഖത്തര്‍ ഭരണാധികാരികളോടുള്ള ബഹുമാനാര്‍ഥമായിരുന്നു ഹെയര്‍ അപ്പാരന്റ്‌സ് കപ്പ് സംഘടിപ്പിക്കപ്പെട്ടത്. കലാശപ്പോരാട്ടത്തില്‍ അല്‍അറബിയെ പരാജയപ്പെടുത്തി റയ്യാനാണ് പ്രഥമ കിരീടം സ്വന്തമാക്കിയത്. 2013-2014 സീസണ്‍ വരെ ഇതേനിലയിലായിരുന്നു ടൂര്‍ണമെന്റ് തുടര്‍ന്നത്. പിന്നീടായിരുന്നു ഖത്തര്‍ കപ്പായി മാറിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ഖന്‍സ വിദ്യാര്‍ഥികള്‍ അല്‍വതിയ്യത്ത് ഇന്റര്‍ചേഞ്ചില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു

ആഗോള ഭക്ഷ്യസുരക്ഷാ സൂചിക: അറബ് മേഖലയില്‍ ഖത്തര്‍ ഒന്നാമത്‌