
ദോഹ: അംഗങ്ങളെ പ്രവാസി ആനുകൂല്യങ്ങളുടെ പ്രയോജകരാക്കുന്നതിന് കര്‍മ്മ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഖത്തര്‍ കെ എം സി സി പാലക്കാട് ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. പ്രവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കെ എം സി സി ജില്ലാ പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്‌നേഹ സുരക്ഷാ പദ്ധതിയുടെ ജില്ലാ തല പ്രവര്‍ത്തന പുരോഗതി അവലോകനം ജില്ലാ സെക്രട്ടറി പി പി ജാഫര്‍ സാദിഖ് അവതരിപ്പിച്ചു. സംസ്ഥാന തലത്തില്‍ പദ്ധതിക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ പാലക്കാട് ജില്ലയുടെ നേട്ടം കേക്ക് മുറിച്ച് ആഘോഷിച്ചു.
ജില്ലയുടെ ഒന്നാം സ്ഥാന നേട്ടത്തിന് പ്രയത്‌നിച്ച ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ ഒറ്റപ്പാലം, തൃത്താല, പട്ടാമ്പി മണ്ഡലം കമ്മിറ്റികള്‍ക്ക് ആദരവ് നല്‍കി. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച എല്ലാ മണ്ഡലം കമ്മറ്റികളെയും യോഗത്തില്‍ അഭിനന്ദിച്ചു.
ജില്ലാ കള്‍ച്ചറല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടികള്‍ വൈസ് ചെയര്‍മാന്‍ എം പി ഹസൈനാര്‍ വിശദീകരിച്ചു. ലോഞ്ചിങ് സെഷനില്‍ ആഷിക്ക് അബൂബക്കര്‍ ഗാനമാലപിച്ചു. മീഡിയ വിംഗിന്റെ സാധ്യതകളെ കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും ജില്ലാ മീഡിയ വിംഗ് കണ്‍വീനര്‍ സംസാരിച്ചു.
വി ടി എം സാദിഖ്, ഹനീഫ ബക്കര്‍,അമീര്‍ തലക്കശ്ശേരി, എം മൊയ്തീന്‍ കുട്ടി, ഷമീര്‍ മുഹമ്മദ് വിളയൂര്‍, അബ്ദു റസാക്ക് ഒറ്റപ്പാലം ഹംസ കൊഴിക്കോട്രി, ശരീഫ് ചുണ്ടമ്പറ്റ സംസാരിച്ചു.
കെ എം സി സി ജില്ലാ നേതാക്കളായ പി എം നാസര്‍ ഫൈസി, വി കെ ഹൈദരലി, അബ്ദുല്‍ ഹക്കീം കെ പി ടി, എം കെ ബഷീര്‍, സുലൈമാന്‍ ആലത്തൂര്‍ ഫണ്ട് ഭാരവാഹികളായ മഖ്ബൂല്‍ തച്ചോത്ത്, അബ്ദു നാസര്‍ ഇ പി നേതൃത്വം നല്‍കി.