in

ഖത്തര്‍ കെഎംസിസി വടംവലി മത്സരം വെള്ളിയാഴ്ച

കെഎംസിസി കായിക വിഭാഗം സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിന്റെ ബ്രോഷര്‍ അസീസ് നരിക്കുനി താഹിര്‍ പട്ടാരക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

ദോഹ: ഖത്തര്‍ കെഎംസിസി കായിക വിഭാഗം ‘കായികോല്‍സവ് 2019’ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വടം വലി മത്സരം ജനുവരി മൂന്നിന് വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് അബുഹമൂര്‍ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും.
കേരളത്തിലെ പ്രമുഖരായ ഇരുപതോളം ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മത്സരത്തിന്റെ ബ്രോഷര്‍ പ്രകാശനം കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി മിക്‌സ്മാക്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ താഹിര്‍ പട്ടാരക്ക് നല്‍കി പ്രകാശനം ചെയ്തു.
കെഎംസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ കെഎംസിസി സ്‌പോര്‍ട്‌സ് വിങ് ചെയര്‍മാന്‍ സിദ്ധീഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് നിയമാവലികള്‍ ടൂര്‍ണമെന്റ് ടീം കോര്‍ഡിനേറ്റര്‍ മെഹ്ബൂബ് നാലകത്ത് അവതരിപ്പിച്ചു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ എ വി അബൂബക്കര്‍, കുഞ്ഞി മോന്‍ ക്ലാരി, റഈസ് പെരുമ്പ, സ്‌പോര്‍ട്‌സ് വിങ് ഭാരവാഹികളായ അസീസ് ഹാജി എടച്ചേരി, ഫൈറൂസ് എംപി, മുനീര്‍ പി കെ, മുഹമ്മദ് ബയാര്‍, വടം വലി അസോസിയേഷന്‍ സെക്രട്ടറി സ്റ്റീസണ്‍ സംസാരിച്ചു. ഇബ്രാഹിം പുളിങ്കല്‍ സ്വാഗതവും നൗഫല്‍ സി കെ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സിറിയയില്‍ പോളിയോക്കെതിരെ ക്യുആര്‍സിഎസിന്റെ നിരീക്ഷണ പദ്ധതി

അറബ് ലീഗ് യോഗം: ഖത്തര്‍ പങ്കെടുത്തു