
മാസ്റ്റര്‍ സംസാരിക്കുന്നു
ദോഹ: ഖത്തര്‍ കെ എം സി സി വളയം പഞ്ചായത്ത് കമ്മിറ്റി തുമാമ കെ എം സി സി ഹാളില്‍ സംഘടിപ്പിച്ച ‘പഠനീയം 2020’ പൊതുസമ്മേളനത്തോടു കൂടി സമാപിച്ചു. വൈകുന്നേരം നടന്ന പൊതുസമ്മേളനം കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ചു വളയം പഞ്ചായത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ ‘മര്‍ഹും കുഴിക്കണ്ടി ഇബ്രാഹിം നിസ്വാര്‍ഥ സേവന പുരസ്‌കാരം’ മുസ്്‌ലിം ലീഗ് നേതാവും ഖത്തര്‍ കെഎംസിസി സ്ഥാപക വൈസ്പ്രസിഡണ്ടുമായ ഇ.കുഞ്ഞബ്ദുള്ള മാസ്റ്റര്‍ പുത്തന്‍കൊയിലോത്ത് അബ്ദുല്ലക്ക് കൈമാറി. ‘വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ടീയം’ എന്ന വിഷയത്തില്‍ അബൂട്ടി മാസ്റ്റര്‍ ശിവപുരം, ഇ.കുഞ്ഞബ്ദുള്ള മാസ്റ്റര്‍, നാദാപുരം മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി ടി.എം.വി അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രഭാഷണം നടത്തി. ഖത്തര്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, ജില്ലാ പ്രസിഡന്റ് ബഷീര്‍ഖാന്‍, മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റ് സി.കെ അബ്ദുല്ല, ത്വല്‍ഹത്ത് ബി.കെ, ഹാരിസ് പി.പി, അനസ് പി.പി ആശംസകള്‍ നേര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ എം.ടി ഫിറോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.പി ഇസ്മായില്‍ സ്വാഗതവും ഉബൈദ് വി.കെ നന്ദിയും പറഞ്ഞു.
കാലത്ത് എട്ടിന് ആരംഭിച്ച പ്രഥമ സെഷന്‍ കോഴിക്കോട് ജില്ലാ ട്രഷറര്‍ പി എ തലായി ഉദ്ഘാടനം ചെയ്തു. ‘പുതിയ കാലം പുതിയ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ ഇ. കുഞ്ഞബ്ദുള്ള മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.എം.വി അബ്ദുല്‍ ഹമീദ്, എ.ടി ഫൈസല്‍, സി.സി ജാതിയേരി ആശംസകള്‍ നേര്‍ന്നു. ഹാരിസ് പി.പി സ്വാഗതവും റഷീദ് ടി നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന വിദ്യാര്‍ഥി രക്ഷാ കര്‍തൃസംഗമത്തില്‍ മുനീര്‍ സികെ അധ്യക്ഷത വഹിച്ചു. ‘നന്മ പൂക്കുന്ന നാളേക്ക്’ എന്ന വിഷയത്തില്‍ ക്ലാസ് നടന്നു. കെ പി കെ ഇബ്രാഹിം, സഹദ് കെ സി, അനസ് പി.പി സംസാരിച്ചു.