in ,

ഖത്തര്‍ ക്രിക്കറ്റ് ലീഗിന് തുടക്കമായി

ദോഹ: പ്രമുഖരായ രാജ്യാന്തര താരങ്ങളുടെ പങ്കാളിത്തത്തില്‍ ഖത്തര്‍ ടി10 ക്രിക്കറ്റ് ലീഗിന് തുടക്കമായി. മേഖലയില്‍ ഇതാദ്യമായാണ് ഇത്തരമൊരു ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) മേല്‍നോട്ടത്തില്‍ ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷനാണ്(ക്യുസിഎ) പത്തു ദിവസം നീളുന്ന ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരുക്കങ്ങളെല്ലാം നേരത്തെതന്നെ പൂര്‍ത്തിയായതായും മികച്ച ലീഗ് ചാമ്പ്യന്‍ഷിപ്പിനാണ് ഖത്തര്‍ ആതിഥ്യം വഹിക്കുന്നതെന്നും ക്യുസിഎ പ്രസിഡന്റ് യൂസുഫ് ജഹാം അല്‍കുവാരി അറിയിച്ചു. ആറു ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്. ഫാല്‍ക്കണ്‍ ഹണ്ടേഴ്‌സ്, ഡെസേര്‍ട്ട് റൈഡേഴ്‌സ്, ഫ്‌ളൈിങ് ഒറിക്‌സ്, ഹീറ്റ് സ്‌റ്റോമേഴ്‌സ്, പേള്‍ ഗ്ലാഡിയേറ്റേഴ്‌സ്, സ്വിഫ്റ്റ് ഗാലപ്പേഴ്‌സ് എന്നിവ. ക്രിക്കറ്റിന്റെ ഏറ്റവും ചുരുക്ക ഫോര്‍മാറ്റിനെ പിന്തുണക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഐസിസിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ടി10 ലീഗ്.
ട്വന്റി20 ക്രിക്കറ്റിന് ലഭിച്ച സ്വീകാര്യത ടെന്‍10 ഫോര്‍മാറ്റിനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും പ്രമുഖരായ താരങ്ങളും വിവിധ ടീമുകള്‍ക്കായി കളിക്കുന്നുണ്ട്. എല്ലാ സുപ്രധാന ടെസ്റ്റ് രാജ്യങ്ങളിലെയും പ്രമുഖ താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി മത്സരരംഗത്തുണ്ടാകും. അറേബ്യന്‍ ഗള്‍ഫ് കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവ നടക്കുമ്പോള്‍ തന്നെ ഇത്തരമൊരു വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാകുന്നതിലൂടെ ഒരേ സമയം ഒന്നിലധികം രാജ്യാന്തര കായികചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥ്യമേകാനാകുന്നതിലെ ഖത്തറിന്റെ ശേഷിയാണ് പ്രതിഫലിക്കുന്നതെന്ന് യൂസുഫ് ജഹാം അല്‍കുവാരി പറഞ്ഞു. ആഗോള കായിക വേദിയിലെ ഖത്തറിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദോഹയിലും മേഖലയിലും ഇത്തരമൊരു ടി10 ക്രിക്കറ്റ് ലീഗ് ഇതാദ്യമാണെന്നും ക്രിക്കറ്റിന്റെ ജനപ്രിയത കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ ടൂര്‍ണമെന്റിന് സാധിക്കുമെന്നും ഖത്തറില്‍ ക്രിക്കറ്റിന്റെ വികാസത്തിന് കൂടുതല്‍ വഴിതുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇ അഹമ്മദ് സ്മരണിക ഉടന്‍ പുറത്തിറങ്ങും

കെഎഫ്എ ഒഫീഷ്യല്‍ ജഴ്‌സി പ്രകാശനവും, പൂള്‍ ഡ്രോയും നടന്നു