
ദോഹ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറില്‍ നിന്നും രണ്ടര ലക്ഷം റിയാല്‍ സംഭാവന സ്വീകരിച്ചതായി ഖത്തര്‍ ചാരിറ്റി അറിയിച്ചു. റമദാനിലെ ഷോപ്പ് ആന്റ് ഡൊണേറ്റ് ക്യാമ്പയിന്റെ ഭാഗമായാണ് ഈ തുക കൈമാറിയത്.
ഖത്തര്‍ ചാരിറ്റിയുടെ റമദാന്- ഗിഫ്റ്റ് ഓഫ് ഗിവിങ് ക്യാമ്പയിനെ പിന്തുണച്ചുകൊണ്ടാണ് ലുലുവിന്റെ സംഭാവന. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ റീജിയണല്‍ ഡയറക്ടര്‍ എം.ഒ. ഷൈജാനില് നിന്നും രണ്ടര ലക്ഷം റിയാലിന്റെ ചെക്ക് ഖത്തര്‍ ചാരിറ്റി സ്വീകരിച്ചു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ മാനേജര്‍ പി.എം.ഷാനവാസ്, ലുലുവിന്റെയും ഖത്തര്‍ ചാരിറ്റിയുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ലുലുവിന്റെ സംഭാവനയ്ക്ക് ഖത്തര്‍ ചാരിറ്റി നന്ദി അറിയിച്ചു.
ഖത്തറിനകത്തും പുറത്തും ചാരിറ്റി പദ്ധതികളെ പിന്തുണയ്ക്കുന്നതില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മാതൃക മറ്റു കമ്പനികളും പിന്തുടരുമെന്ന പ്രതീക്ഷയും ഖത്തര്‍ ചാരിറ്റി പങ്കുവച്ചു. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് സാമൂഹ്യ ഉത്തരവാദിത്വ പ്രോഗ്രാമുകളില്‍ സുപ്രധാന പങ്ക് വഹിക്കുന്നതിനുള്ള ലുലുവിന്റെ താല്പര്യം എം.ഒ ഷൈജാന് പങ്കുവച്ചു.
ഷോപ്പ് ആന്റ് ഡൊണേറ്റ് ക്യാമ്പയിനിലൂടെ രണ്ടരലക്ഷം റിയാല്‍ വിജയകരമായി സമാഹരിക്കാനായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ ചാരിറ്റി നേരത്തെയും ലുലുവുമായി നിരവധി സഹകരണ കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്.