
ദോഹ: ഖത്തര്‍ ചേലക്കാട് മഹല്ല് മുസ്്ലിം റിലീഫ് കമ്മറ്റി വാര്‍ഷിക സമാപന കൗണ്‍സില്‍ യോഗം പി വി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി കെ മുസ്തഫ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഉബൈദ് സി കെ റിട്ടേണിങ് ഓഫീസറായിരുന്നു. വി കെ മുഹമ്മദലി പ്രവര്‍ത്തന റിപ്പോര്‍ട്ടും റഷീദ് കെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ബശീര്‍ കെകെ, ജാഫര്‍ എംസികെ, അസ്ഹര്‍ വിടികെ, ഷഹീല്‍ വികെ പ്രസംഗിച്ചു. എടി ഫൈസല്‍ സ്വാഗതവും അബ്ദുല്ല നടുക്കണ്ടി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ടി കെ മുസ്തഫ തങ്ങള്‍(പ്രസിഡണ്ട്), ബശീര്‍ കെകെ, ശിഹാബ് കണ്ടോത്ത്, അബ്ദുല്ല കോമത്ത്, അസ്ഹര്‍ ചേണികണ്ടി, ഹാരിസ് സിടികെ(വൈസ് പ്രസിഡണ്ട്), ഫൈസല്‍ എടി(ജനറല്‍ സെക്രട്ടറി), മുഹമ്മദലി വികെ, അബ്ദുല്ല നടുക്കണ്ടി, അസ്ഹര്‍ വിടികെ, ശഹീല് വികെ, ജാഫര്‍ എംസികെ(ജോ.സെക്രട്ടറിമാര്‍), റഷീദ് കോട്ടയില്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.