
ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ ജപ്പാന്‍ പ്രതിരോധമന്ത്രി തകേഷി ഇവായയുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ജപ്പാനിലെത്തിയതായിരുന്നു ഡോ.അല്‍അത്തിയ്യ. ടോക്കിയോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിരോധ,സൈനിക സഹകരണം ചര്‍ച്ചയായി.
പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതും കൂടുതല്‍ ശക്തിപ്പെടുത്തുന്നതും സംബന്ധിച്ചും മേഖലയിലെയും രാജ്യാന്തരതലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയായി. ജപ്പാനിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ മുഹമ്മദ് റാഫി അല്‍ഇമാദി കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.