
ദോഹ: ഖത്തര്‍ ദേശീയ ദിനം ഖത്തര്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് വിപുലമായി നടത്താന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 18 ബുധനാഴ്ച ഉച്ചക്ക് 2 മണി മുതല്‍ വൈകീട്ട് എട്ട് മണി വരെ വഖ്്‌റ സ്‌റ്റേഡിയത്തിലെ ഇന്‍ഡോര്‍ ഹാളിലാണ് പരിപാടി. ഇന്തോ അറബ് ബന്ധം വിളിച്ചോതുന്ന വിവിധ കലാ പരിപാടികള്‍ നടക്കും. ഡിസംബര്‍ 20 വെള്ളിയാഴ്ച അറ്റ്‌ലസ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും.
ഇതു സംബന്ധിച്ച് കെഎംസിസി ഹാളില്‍ നടന്ന യോഗം കുഞ്ഞുമോന്‍ ക്ലാരിയുടെ അധ്യക്ഷതയില്‍ തായമ്പത് കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ഒ എ കരീം, റയീസ് വയനാട്, മുസ്തഫ എലത്തൂര്‍, കോയ കൊണ്ടോട്ടി, സലീം നാലകത്, ടി ടി കെ ബഷീര്‍, സാദിക്ക് പാക്യാര, മജീദ് വയനാട്, മുഹമ്മദലി തിരുവമ്പാടി, അലി മൊറയൂര്‍, വി ടി എം സാദിക്ക്, പി എസ് എം ഹുസൈന്‍, താഹിര്‍ താഹകുട്ടി, ഡോ. സമദ്, ജബ്ബാര്‍ താനൂര്‍, നബീല്‍ നന്ദി, ശംസുദ്ധീന്‍ വാണിമേല്‍, മുസമ്മില്‍ വടകര സംസാരിച്ചു. അസീസ് നരിക്കുനി സ്വാഗതവും റഹീസ് പെരുമ്പ നന്ദിയും പറഞ്ഞു.