in ,

ഖത്തര്‍ ദേശീയ മ്യൂസിയത്തില്‍ വേനല്‍ പരിപാടികള്‍ക്ക് തുടക്കമായി

ദോഹ: ഖത്തര്‍ ദേശീയ മ്യൂസിയത്തില്‍ വേനല്‍ പരിപാടികള്‍ക്കു തുടക്കമായി. പരമ്പരാഗത ഖത്തരി കരകൗശല വസ്തുക്കള്‍ക്കാണ് പരിപാടികളില്‍ ഊന്നല്‍. നിരവധി ശില്‍പ്പശാലകളും വേനല്‍ പരിപാടികളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഖത്തറിലെ പരമ്പരാഗത കരകൗശല വസ്തുക്കളുടെ സുപ്രധാന പങ്ക് ആഘോഷിക്കുന്നതിനായാണ് ശില്‍പ്പശാലകളും അവതരണങ്ങളും സംഘടിപ്പിക്കുന്നത്.

മ്യൂസിയം ഗ്യാലറികളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ശില്‍പ്പശാലകള്‍. രൂപകല്‍പ്പനയിലും അലങ്കാര ഘടനയിലുമാണ് ശില്‍പ്പശാല കേന്ദ്രീകരിക്കുന്നത്. പ്രാദേശിക കരകൗശല സവിശേഷതയും ഖത്തരി സ്വത്വവും പ്രതിഫലിക്കുന്നതായിരിക്കും ശില്‍പ്പശാലകള്‍. ദേശീയമ്യൂസിയത്തിലെ വേനല്‍ പരിപാടികള്‍ ഓഗസ്റ്റ് എട്ടുവരെ തുടരും. ആഭരണനിര്‍മാണം, നെയ്ത്ത്, ജിപ്‌സം കൊത്തുപണി, നെറ്റ്- റോപ്പ് നിര്‍മാണം എന്നിവയില്‍ വര്‍ക്ക്‌ഷോപ്പുകളുണ്ടാകും.

ഇവയെക്കുറിച്ച് വിശദമായി പഠിക്കാനും മനസിലാക്കാനും അവസരമുണ്ടാകും. വേനല്‍ പരിപാടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായുള്ള സംവാദങ്ങളും ചര്‍ച്ചകളും പ്രായോഗിക കല, ഡിസൈന്‍ വര്‍ക്ക്‌ഷോപ്പുകള്‍, ഫാമിലി വാരാന്ത്യ പരിപാടികള്‍, പ്രത്യേക സായാഹ്ന പ്രകടനങ്ങള്‍, കോഴ്‌സുകള്‍ തുടങ്ങിയവയെല്ലാം വരാനിരിക്കുന്ന പരിപാടികളാണ്. ദേശീയ മ്യൂസിയത്തിലെ പഠന വകുപ്പാണ് സമ്മര്‍പ്രോഗ്രാം വികസിപ്പിച്ചെടുത്തത്.

ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ സമ്മര്‍ ഇന്‍ ഖത്തര്‍ പ്രോഗ്രാമിന്റെ ഭാഗമായിക്കൂടിയാണ് മ്യൂസിയത്തിലെ പരിപാടികള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്‌പെയിന്‍- ഖത്തര്‍ വ്യാപാരം 5.09 ബില്യണ്‍ റിയാല്‍

ജൂണില്‍ പാസ്‌പോര്‍ട്ട് വകുപ്പില്‍ 15ലക്ഷത്തിലധികം ഇടപാടുകള്‍