in , , , , ,

ഖത്തര്‍ ദേശീയ മ്യൂസിയത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം

TOPSHOT - Qatari officials arrive at the inauguration ceremony of the National Museum of Qatar, designed by French architect Jean Nouvel, in the Gulf emirate's capital Doha, ahead of its official opening on March 27, 2019. - The complex architectural form of a desert rose, found in Qatars arid desert regions, inspired the striking design of the new museum building, conceived by French architect Jean Nouvel. (Photo by Patrick BAZ / National Museum of Qatar / AFP) / == RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / HO /NATIONAL MUSEUM OF QATAR" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS == (Photo credit should read PATRICK BAZ/AFP/Getty Images)

ലോകത്തെ ഏറ്റവും മികച്ച പത്ത് മ്യൂസിയങ്ങളുടെ പട്ടികയില്‍ ദേശീയ മ്യൂസിയവും

ദോഹ: ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി. മ്യൂസിയത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വാസ്തുവിദ്യാ-കലാ മേഖലയിലെ വെബ് മാഗസിനായ ഡിസൈന്‍ബൂം തെരഞ്ഞെടുത്ത 2019ലെ ഏറ്റവും മികച്ച പത്ത് മ്യൂസിയങ്ങളുടെയും സാംസ്‌കാരിക വേദികളുടെയും പട്ടികയില്‍ ഖത്തര്‍ ദേശീയ മ്യൂസിയവും ഇടംനേടി. 2013 മുതല്‍ എല്ലാ വര്‍ഷവും അവസാനം, മാഗസിന്റെ ബിഗ് സ്റ്റോറീസ് സീരീസിന്റെ ഭാഗമായി കഴിഞ്ഞ 12 മാസത്തെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പദ്ധതികള്‍ ഡിസൈന്‍ ബൂം സമാഹരിക്കാറുണ്ട്.
2019ല്‍ ലോകത്തിന്റെ എല്ലാ കോണുകളിലും വളരെയധികം പ്രതീക്ഷയുള്ള നിരവധി പദ്ധതികള്‍ തുറന്നിരുന്നു. ഏറ്റവും ഉന്നതിയിലുള്ള പത്ത് മ്യൂസിയങ്ങളുടെ പട്ടികയിലാണ് ദേശീയമ്യൂസിയത്തെ ഉള്‍പ്പെടുത്തിയത്. മിലാന്‍, ബീജിങ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ബൂമിന് ആഗോളതലത്തില്‍ മൂന്നര ദശലക്ഷം വായനക്കാരും 450,000 ന്യൂസ്ലെറ്റര്‍ വരിക്കാരുമുണ്ട്. 1999 ല്‍ മിലാനില്‍ സ്ഥാപിതമായ ഡിസൈന്‍ ബൂം ലോകത്തിലെ ആദ്യത്തെ, ജനപ്രിയ ഡിജിറ്റല്‍ ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ മാഗസിന്‍ ആണെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ സവിശേഷതകളും ഡിസൈന്റെ പ്രത്യേകതയുമെല്ലാം വെബ്മാഗസിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. നേരത്തെ ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ദേശീയ മ്യൂസിയവും ഇടംനേടി. 2019ല്‍ ലോകത്തെ മികച്ച നൂറു സ്ഥലങ്ങള്‍ തെരഞ്ഞെടുത്തപ്പോഴാണ് ദേശീയ മ്യൂസിയവും ഇടംനേടിയത്. സന്ദര്‍ശിക്കേണ്ട 37 മ്യൂസിയങ്ങളുടെയും പാര്‍ക്കുകളുടെയും പട്ടികയിലാണ് ഖത്തര്‍ ദേശീയ മ്യൂസിയമുള്ളത്.
പത്തുവര്‍ഷത്തോളം നീണ്ട നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും അത്യധ്വാനത്തിന്റെയും ഫലമാണ് ദേശീയ മ്യൂസിയം. ചലനങ്ങളും ശബ്ദവും നിറങ്ങളും സമ്മേളിച്ച പതിനൊന്ന് ഗ്യാലറികള്‍ സവിശേഷമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഈ പതിറ്റാണ്ടിലെ ഏറ്റവും അസാധാരണമായ കെട്ടിടമാണ് ഖത്തര്‍ ദേശീയ മ്യൂസിയമെന്ന് യുകെ ദിനപത്രമായ ദി ടൈംസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വിഖ്യാതഫ്രഞ്ച് ആര്‍ക്കിടെക്റ്റും പ്രിറ്റ്‌സ്‌കര്‍ പ്രൈസ് ജേതാവുമായ ജീന്‍ നൗവലിന്റെ അസാധാരണവും പാരത്രികവുമായ കെട്ടിടം ആ പ്രത്യേകത കൊണ്ടുമാത്രം സന്ദര്‍ശിക്കാവുന്നതാണ്. മരുഭൂമിയിലെ പൂവ് എന്നറിയപ്പെടുന്ന ഡെസേര്‍ട്ട് റോസിന്റെ മാതൃകയില്‍ ഇന്റര്‍ലോക്കിങ് ഡിസ്‌ക്കുകളുടെ അസമത്വഘടനയിലാണ് മ്യൂസിയത്തിന്റെ രൂപകല്‍പ്പന. മൂന്ന് അധ്യായങ്ങളിലായാണ് മ്യൂസിയയത്തിന്റെ ചരിത്രവും വര്‍ത്തമാനവും ക്രമീകരിച്ചിരിക്കുന്നത്. സംഗീതം, കഥാകഥനം, ചിത്രങ്ങള്‍, വായ്‌മൊഴികള്‍, പൂര്‍വ്വകാല സ്മൃതികള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ആരംഭം, ഖത്തറിലെ ജീവിതം, രാജ്യം കെട്ടിപ്പടുക്കല്‍ എന്നീ മൂന്ന് അധ്യായങ്ങളാണ് ഈ ഗ്യാലറികളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പൗരാണികവും പാരമ്പര്യവും സംയോജിക്കുന്ന കൈയ്യെഴുത്തു പ്രതികള്‍, രേഖകള്‍, ഫോട്ടോകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വ്യത്യസ്തമാര്‍ന്ന ശേഖരമാണുള്ളത്. ശൈഖ് അബ്ദുല്ല ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനിയുടെ കൊട്ടാരമാണ് ദേശീയ മ്യൂസിയത്തിന്റെ ഹൃദയഭാഗം. ബൃഹത്തായതും വിശ്വസനീയവുമായ സൃഷ്ടിയാണിത്. ഇത്തരത്തില്‍ വേറിട്ട കാഴ്ചകളാണ് മ്യൂസിയം സമ്മാനിക്കുന്നത്.
ഖത്തറിന്റെ ഭൂതവും വര്‍ത്തമാനവും മനസിലാക്കാന്‍ മ്യൂസിയം സഹായകമാണ്. രാജ്യാന്തര പ്രശസ്തമായ വാര്‍ഷിക വാള്‍പേപ്പര്‍ ഡിസൈന്‍ അവാര്‍ഡ്‌സില്‍ മികച്ച റൂഫ്്‌സ്‌കേപ് ബഹുമതിയും ദേശീയ മ്യൂസിയത്തിന് ലഭിച്ചിരുന്നു. രാജ്യാന്തര പ്രശസ്തമായ എംഐപിഐഎം അവാര്‍ഡ്‌സില്‍ മികച്ച ഭാവി പദ്ധതിക്കുള്ള പുരസ്‌കാരവും ഖത്തര്‍ ദേശീയ മ്യൂസിയം സ്വന്തമാക്കിയിരുന്നു. ബ്രിട്ടീഷ് ദിനപത്രം ദി ടൈംസിന്റെ 2018ലെ പുതിയ വാസ്തുവിദ്യാപ്പട്ടികയില്‍ ഒന്നാംസ്ഥാനവും സ്വന്തമാക്കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മൂന്നാമത് ആസ്പയര്‍ തടാകോത്സവം പത്തിന്

മിയ പാര്‍ക്ക് ബസാര്‍ വീണ്ടും തുറന്നു; ആദ്യദിനം തന്നെ മികച്ച പ്രതികരണം