in ,

ഖത്തര്‍ നന്തി അസോസിയേഷന്് പുതിയ നേതൃത്വം

ദോഹ: ഖത്തറില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നന്തി പ്രദേശ വാസികളുടെ കൂട്ടായ്മയായ നന്തി അസോസിയേഷന്‍ ഖത്തര്‍ 2019-2021 കാലയളവിലേക്കുള്ള കമ്മിറ്റി നിലവില്‍ വന്നു. മുന്‍തസ മലയാളി സമാജത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഖത്തര്‍ കെഎംസിസി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഒഎ കരിം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി മുസ്തഫ മലമ്മല്‍ (ചെയര്‍മാന്‍), നബീല്‍ നന്തി (ജനറല്‍ കണ്‍വീനര്‍), സംഗീത്് സി വി (ട്രഷറര്‍), ബഷീര്‍ സി കെ, ജംഷാദ് കോവുമ്മല്‍, നാസര്‍ ഇയ്യത്കുനി (വൈസ് ചെയര്‍മാന്‍), ബഷീര്‍ കെ വി, ഫിറോസ് മുക്കാട്ട്, ഷംനാജ് സായൂജ് (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഖത്തര്‍ കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗം ഹംസ കുന്നുമ്മല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി ആര്‍ എ കരീം സ്വാഗതവും നബീല്‍ നന്തി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്റര്‍ കമ്മ്യൂണിറ്റി ബീച്ച് വോളിബോള്‍ ഫെസ്റ്റിവല്‍ മേയ് 2ന്്

സംഗീതം പെയ്തിറങ്ങി; ആഹ്ലാദാരവങ്ങളില്‍ ഫാസ്റ്റ്ട്രാക്ക് ചന്ദ്രികോത്സവം