in

ഖത്തര്‍ ഫെന്‍സിങ് ഗ്രാന്‍ഡ്പ്രിക്‌സ് തുടരുന്നു

ആസ്പയര്‍ സോണില്‍ തുടരുന്ന ഖത്തര്‍ ഫെന്‍സിങ് ഗ്രാന്‍ഡ്പ്രിക്‌സ് മത്സരങ്ങളില്‍ നിന്ന്‌

ദോഹ: ഖത്തര്‍ ഫെന്‍സിങ് ഗ്രാന്‍ഡ്പ്രിക്‌സ് ഇന്ന് സമാപിക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖരായ ഫെന്‍സര്‍മാരാണ് ആസ്പയര്‍ സോണില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മത്സരത്തിനായി ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 45 രാജ്യങ്ങളില്‍ നിന്നുള്ള 494 പുരുഷ, വനിതാ ഫെന്‍സര്‍മാര്‍ മത്സരിക്കുന്നുണ്ട്. പുരുഷവിഭാഗത്തില്‍ ഖത്തറിന്റെ ആദം സാകി, അബ്ദുല്ല സയ്യാരി, മുഹമ്മദ് അല്‍ശമ്മാരി, ജാബര്‍ അല്‍ഫദ്ദാഖ് എന്നിവര്‍ക്ക് റൗണ്ട് 46ലേക്ക് യോഗ്യത നേടാനായില്ല.
വനിതാവിഭാഗം മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. വാദ അല്‍അബ്ദുല്ല, സാറാ സെയാബ്, യാറ അല്‍ബതാദിനി, സെക്രിയാത് അല്‍അബ്ദുല്ല എന്നിവര്‍ ഖത്തറിനായി മത്സരിച്ചു. ഖത്തര്‍ ഭാരദ്വഹന ഫെന്‍സിങ് ഫെഡറേഷന്റ മേല്‍നോട്ടത്തിലാണ് മത്സരങ്ങള്‍. ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി മുഹമ്മദ് യൂസുഫ് അല്‍മാനെ ചെയര്‍മാനായി ഉന്നതതല സംഘാടകസമിതി രൂപീകരിച്ചിരുന്നു. ഖാലിദ് ഇസ്സ അല്‍ഹമ്മാദിയാണ് ചാമ്പ്യന്‍ഷിപ്പ് ഡയറക്ടര്‍. ഫഹദ് അബ്ദുല്ല അല്‍മുല്ലയാണ് മീഡിയ കമ്മിറ്റി മേധാവി. അബ്ദുല്ല അല്‍മാദീദ് ധനകാര്യകമ്മിറ്റി മേധാവി. ഫെന്‍സിങ് ഗ്രാന്‍ഡ് പ്രിക്‌സ് 2004 മുതല്‍ ഖത്തര്‍ ഫെന്‍സിങ് ഫെഡറേഷന്‍ സംഘടിപ്പിച്ചുവരുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മാര്‍ട്ടിന്‍ റോണിന്റെ ‘അറേബ്യന്‍ ഒറിക്‌സ്’ കത്താറയില്‍

ഗാന്ധി വധത്തിലെ കുറ്റാരോപിതന്റെ അമര്‍ചിത്രകഥ ഇന്ത്യന്‍ എംബസിയുടെ റിപ്പബ്ലിക് ദിന ‘സമ്മാനം’