in , ,

ഖത്തര്‍ ഫെന്‍സിങ് ഗ്രാന്‍ഡ്പ്രിക്‌സ് സമാപിച്ചു

ഖത്തര്‍ ഫെന്‍സിങ് ഗ്രാന്‍ഡ്പ്രിക്‌സ് വനിതാവിഭാഗം മെഡല്‍ജേതാക്കള്‍ മെഡല്‍പോഡിയത്തില്‍

ദോഹ: ഖത്തര്‍ ഫെന്‍സിങ് ഗ്രാന്‍ഡ്പ്രിക്‌സ് സമാപിച്ചു. ഖത്തര്‍ ഭാരദ്വഹന ഫെന്‍സിങ് ഫെഡറേഷന്റ മേല്‍നോട്ടത്തിലായിരുന്നു മത്സരങ്ങള്‍. ആസ്പയര്‍ ഡോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ റഷ്യയുടെ സെര്‍ജി ബിദ ജേതാവായി. ഫൈനലില്‍ ഫ്രാന്‍സിന്റെ അലക്‌സാണ്ട്രെ ബാര്‍ഡെനെറ്റിനെ പരാജയപ്പെടുത്തി.
ഇറ്റലിയുടെ ആന്‍ഡ്രിയ സാന്ററെല്ലിയും ജപ്പാന്റെ മസരു യമദയും വെങ്കലം നേടി. വനിതാവിഭാഗത്തില്‍ റുമാനിയയുടെ അന മരിയ പൊപെസ്‌കു സ്വര്‍ണവും ഇറ്റലിയുടെ മാര നവാരിയ വെള്ളിയും നേടി.
സമാപനചടങ്ങില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ബുനൈന്‍, ക്യുഒസി കായിക കാര്യവകുപ്പ് ഡയറക്ടര്‍ ഖലീല്‍ അല്‍ജാബിര്‍, ഖത്തര്‍ ഭാരദ്വഹന ഫെന്‍സിങ് ഫെഡറേഷന്‍ പ്രസിഡന്റ് മുഹമ്മദ് യൂസുഫ് അല്‍മന തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖരായ ഫെന്‍സര്‍മാരാണ് പങ്കെടുത്തത്. 45 രാജ്യങ്ങളില്‍ നിന്നുള്ള 494 പുരുഷ, വനിതാ ഫെന്‍സര്‍മാര്‍ മത്സരിച്ചു. പുരുഷവിഭാഗത്തില്‍ ആദം സാകി, അബ്ദുല്ല സയ്യാരി, മുഹമ്മദ് അല്‍ശമ്മാരി, ജാബര്‍ അല്‍ഫദ്ദാഖ് എന്നിവരും വനിതാവിഭാഗത്തില്‍ വാദ അല്‍അബ്ദുല്ല, സാറാ സെയാബ്, യാറ അല്‍ബതാദിനി, സെക്രിയാത് അല്‍അബ്ദുല്ല എന്നിവരും ഖത്തറിനായി മത്സരിച്ചു.
ഫെന്‍സിങ് ഗ്രാന്‍ഡ് പ്രിക്‌സ് 2004 മുതല്‍ ഖത്തര്‍ ഫെന്‍സിങ് ഫെഡറേഷന്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. രാജ്യാന്തര ഫെഡറേഷന്റെ മേല്‍നോട്ടത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉപരോധം: യുഎഇ നടത്തിയത് 2105ലധികം മനുഷ്യാവകാശ ലംഘനങ്ങള്‍

ദോഹ മെട്രോ വഖ്‌റ സ്റ്റേഷനില്‍ വാഹന പാര്‍ക്കിങിന് സൗകര്യം