
ദോഹ: കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പ്രവാസികളുടെയും ക്ഷേമം മുന്‍ നിര്‍ത്തി ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ഖത്തര്‍ (ഫോക്ഖത്തര്) എന്ന സംഘടന നിലവില്‍ വന്നു. അഡ്വ. റസാഖ് എം പയ്യോളി അധ്യക്ഷത വഹിച്ച രൂപീകരണ യോഗം കെ കെ ഉസ്മാന് ഉദ്ഘാടനം ചെയ്തു.
അഡ്വ. സുനില്‍ കുമാര്‍ രൂപരേഖയും ഫരീദ് തിക്കോടി പ്രബന്ധവും അവതരിപ്പിച്ചു. ഇപി അബ്ദുല്‍ റഹ്മാന്, എന്‍ ഇ അബ്ദുല്‍ അസീസ്, ടി മുസ്തഫ, ശിഹാബുദ്ധീന്‍ എസ് പി എച്, ഡോ. പ്രദീപ്, അഷ്റഫ് കെ പി, ജയിംസ് മരുതോങ്കര, കെകെവി മുഹമ്മദ് അലി, അന്‍വര്‍ ബാബു ചര്‍ച്ചയില്‍ സംസാരിച്ചു. കെകെ ഉസ്മാന് മുഖ്യ രക്ഷാധികാരിയായും അഡ്വ. റസാക്ക് എം പയ്യോളി പ്രസിഡണ്ടായും വാര്‍ക്കിങ് പ്രസിഡണ്ടായി ഫരീദ് തിക്കോടിയും തെരഞ്ഞെടുക്കപ്പെട്ടു.
അന്‍വര്‍ ബാബു, രണ്‍ജിത്ത് ചാലില്‍, ഫൈസല്‍ മൂസ്സ, കെ കെ വി മുഹമ്മദ് അലി(വൈസ് പ്രസിഡണ്ട്), അഡ്വ. സുനില്‍ കുമാര്‍ (ജനറല്‍സെക്രട്ടറി), എം വി മുസ്തഫ(ഓര്‍ഗനൈസിംഗ് സിക്രട്ടറി), ശിഹാബുദ്ധീന്‍ എസ് പി എച്ച്, സെനിത് കേളോത്ത്, അഡ്വ. റിയാസ് നരുവില്, വിപിന്‍ ദാസ്(സെക്രട്ടറി), മന്‍സൂര്‍ അലി(ട്രഷറര്‍), രാമന് നായര്‍(ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ഇ പി അബ്ദുറഹ്മാന്, എന്‍ ഇ അബ്ദുല്‍ അസീസ്, ഡോ.പ്രദീപ്, ടി മുസ്തഫ, കെ പി അഷ്റഫ്, ടി വി സക്കീര്‍, ജെയിംസ് മരുതോങ്കര എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്.