in ,

ഖത്തര്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍ ആഘോഷം: ശൈഖ ഹിന്ദ് പങ്കെടുത്തു

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍(ക്യുഎഫ്) സ്‌കൂളിന്റെ ദേശീയദിനാഘോഷങ്ങളില്‍ ക്യുഎഫ് വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി പങ്കെടുത്തു.
നമ്മുടെ ഐക്യം നമ്മുടെ പ്രതാപം എന്ന പ്രമേയത്തിലായിരുന്നു പരിപാടികള്‍. രാജ്യത്തിന്റെ പ്രൗഢമായ സംസ്‌കാരവും പൈതൃകവും പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിലും ക്യുഎഫ് സ്‌കൂളിന്റെ പ്രതിജ്ഞാബദ്ധത പ്രതിഫലിക്കുന്നതായിരുന്നു ആഘോഷം.
കുട്ടികളുടെ കലാ സാംസ്‌കാരിക പരിപാടികളും പരമ്പരാഗത പ്രകടനങ്ങളും അരങ്ങേറി. ഖത്തരി പെണ്‍കുട്ടികളുടെ പരമ്പരാഗത നൃത്തം, ഖത്തര്‍ ലീഡര്‍ഷിപ്പ് അക്കാദമിയിലെ കുട്ടികളുടെ ആര്‍മി ഷോ, പരമ്പരാഗത വാള്‍ നൃത്തമായ അര്‍ദ, ഹെന്ന, മുഖത്ത് ഛായം തേയ്ക്കല്‍ തുടങ്ങിയ പരിപാടികള്‍ നടന്നു. അവ്‌സാജ് അക്കാദമിയിലും വിവിധങ്ങളായ പരിപാടികള്‍ നടന്നു. ക്യുഎഫ് സ്‌കൂള്‍ പരിപാടികളില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പത്‌നി ഡോ.സിതി ഹസ്മഹ് ബിന്‍തിമുഹമ്മദ് അലിയും പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദര്‍ബ്‌സായിയിലെ പവലിയനില്‍ സന്ദര്‍ശകത്തിരക്ക്

പാര്‍ക്കില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു