in ,

ഖത്തര്‍- ബംഗ്ലാദേശ് ഉഭയകക്ഷി വ്യാപാരം ഒരു ബില്യണ്‍ ഡോളറിലധികം

മെയ്ഡ് ഇന്‍ ബംഗ്ലാദേശ് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ ദോഹ ബാങ്ക് സിഇഒ ഡോ.ആര്‍.സീതാരാമന്‍ സംസാരിക്കുന്നു

ദോഹ: ഖത്തറും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2018-2019ല്‍ ഒരു ബില്യണ്‍ ഡോളറിലധികമായിട്ടുണ്ടെന്ന് ദോഹ ബാങ്ക് സിഇഒ ഡോ.ആര്‍.സീതാരാമന്‍. ഗള്‍ഫും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാരം ഈ കാലയളവില്‍ അഞ്ചു ബില്യണ്‍ ഡോളറിനടുത്തെത്തിയിട്ടുണ്ട്. നെയ്‌തെടുത്ത വസ്ത്രങ്ങള്‍, മെനഞ്ഞെടുത്ത വസ്ത്രങ്ങള്‍, ഹോം ടെക്‌സ്‌റ്റൈല്‍സ്, കാര്‍ഷികോത്പന്നങ്ങള്‍, ഫ്രോസണ്‍ ഭക്ഷ്യോത്പന്നങ്ങള്‍, ലെതര്‍, ലെതര്‍ ഉത്പന്നങ്ങള്‍, പാദരക്ഷകള്‍, അസംസ്‌കൃത ചണം, ചണ നിര്‍മിത ഉത്പന്നങ്ങള്‍ എന്നിവയാണ് ബംഗ്ലാദേശില്‍ നിന്നും ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ബംഗ്ലാദേശിലേക്ക് ഖത്തറില്‍നിന്നുള്ള ഇറക്കുമതി പ്രധാനമായും എല്‍എന്‍ജി, കന്നുകാലികള്‍, മാംസോത്പന്നങ്ങള്‍, തയാറാക്കിയ ഭക്ഷ്യവസ്തുക്കള്‍, ധാതു ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്, റബ്ബര്‍ ഉത്പന്നങ്ങള്‍, മരം ഉത്പന്നങ്ങളുടെ പള്‍പ്പ്, തുണിത്തരങ്ങള്‍, അടിസ്ഥാനലോഹങ്ങള്‍, മെഷീനറി, മെക്കാനിക്കല്‍ ഉപകരണങ്ങള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയവയാണ്. 2018 മുതല്‍ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ തുടര്‍ച്ചയായ കയറ്റുമതി തുടങ്ങി. പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ എല്‍എന്‍ജിയാണ് ഖത്തര്‍ ബംഗ്ലാദേശിലേക്ക് കയറ്റുമതി നടത്തുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിവ്യാപാരം വര്‍ധിക്കാന്‍ ഇതുകാരണമായിട്ടുണ്ടെന്നും ഡോ.സീതാരാമന്‍ പറഞ്ഞു. ഖത്തറിലെ ബംഗ്ലാദേശ് എംബസിയും ബംഗ്ലാദേശ് ഫോറം ഖത്തറും സംഘടിപ്പിച്ച മെയ്ഡ് ഇന്‍ ബംഗ്ലാദേശ് എക്‌സ്‌പോയുടെ ഭാഗമായി ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അലി ബിന്‍ അലി ഗ്രൂപ്പ് സിഎഫ്ഒ ഇഫ്തിക്കര്‍ അഹമ്മദ്, ബംഗ്ലാദേശ് അംബാസഡര്‍ അഷൂര്‍ അഹമ്മദ്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സിഇഒയും ബോര്‍ഡംഗവുമായ യൂസുഫ് ജെയ്ദ, ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സല്‍മാന്‍ എഫ് റഹ്മാന്‍, ബംഗ്ലാദേശ് ഫോറം ഖത്തര്‍ പ്രസിഡന്റ് യൂസുഫ് സഈദ് തുടങ്ങിയവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇസ്ലാഹി സെന്റര്‍ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണയെന്ന് ഖത്തര്‍