in ,

ഖത്തര്‍- ബ്രസീല്‍ വ്യാപാരം 575 മില്യണ്‍ യുഎസ് ഡോളര്‍

ദോഹ: ഖത്തറിനും ബ്രസീലിനുമിടയിലെ വ്യാപാരം 2018ല്‍ 575 മില്യണ്‍ യുഎസ് ഡോളര്‍. ഖത്തറിന്റെ 28-ാമത് വ്യാപാര പങ്കാളിയാണ് ബ്രസീല്‍. 24 ബ്രസീലിയന്‍ കമ്പനികള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്പനികള്‍ ഖത്തറിന്റെ ദേശീയ സമ്പദ്ഘടനയെ പിന്തുണക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട്.
400 ബില്യണ്‍ ഡോളര്‍ നിക്ഷേപ അവസരങ്ങളില്‍ പങ്കെടുക്കാന്‍ ഖത്തറിന് ബ്രസീല്‍ ക്ഷണം. ഈ ഒക്ടോബറില്‍ ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രസീലില്‍ ലഭ്യമായ 400 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള വലിയ നിക്ഷേപ അവസരങ്ങള്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടിയിരുന്നു. 250 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന സ്റ്റേറ്റ് കമ്പനികള്‍, ആസ്തികള്‍, എണ്ണ, വാതക മേഖലകള്‍ ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബ്രസീല്‍. ഖത്തരി, ബ്രസീല്‍ സമ്പദ്വ്യവസ്ഥകള്‍ക്ക് നിരവധി സാമ്പത്തിക മേഖലകളില്‍ സഹകരണത്തിനുള്ള നിരവധി അവസരങ്ങളുണ്ട്.
ബ്രസീല്‍ വിവിധ മേഖലകളില്‍ ധാരാളം നിക്ഷേപ അവസരങ്ങള്‍ നല്‍കുന്നു. സുരക്ഷ നേടുന്നതിനും വിദേശ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഖത്തരി നിക്ഷേപകരുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിന് ബ്രസീല്‍ സന്നദ്ധമാണ്. നിക്ഷേപത്തിന് ബ്രസീല്‍ സുരക്ഷിത രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ വലിയ തയാറെടുപ്പുകളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രസീലിയന്‍ ഖത്തരി രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം പ്രതിഫലിപ്പിച്ചുകൊണ്ട് 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ താന്‍ പങ്കെടുക്കുമെന്നും ബ്രസീല്‍ പ്രസിഡന്റ് വ്യക്തമാക്കി. ഖത്തറിലെ നിക്ഷേപ അവസരങ്ങള്‍ വ്യവസായ വാണിജ്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി അവതരിപ്പിച്ചു. രാജ്യത്തിന്റെ ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനകാര്യങ്ങളും വളര്‍ച്ചാ സാധ്യതകളും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ ലോകകപ്പ്: റോഡ് ഗതാഗതം മെച്ചപ്പെടുത്താന്‍ സുപ്രധാന പദ്ധതികള്‍

ബലദ്‌നയുടെ 50 പുതിയ ഉത്പന്നങ്ങള്‍ ഉടന്‍ ഖത്തര്‍ വിപണിയില്‍