in ,

ഖത്തര്‍ മ്യൂസിയംസ് ‘വൃത്തിയാക്കല്‍ ദിനം’ സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ മ്യൂസിയംസിന്റെ നേതൃത്വത്തില്‍ രാജ്യത്തെ പ്രധാന സെറ്റില്‍മെന്റുകളിലൊന്നായ ഫരൈഹയില്‍ ‘വൃത്തിയാക്കല്‍ ദിനം’ സംഘടിപ്പിച്ചു. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടികള്‍. സുസ്ഥിര അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്ന ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030നോടു യോജിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. പൈതൃക കേന്ദ്രങ്ങള്‍ ഉള്‍പ്പടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ ഖത്തര്‍ മ്യൂസിയംസ് പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഖത്തറിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ പോരാട്ടത്തിനും ബീച്ച് വൃത്തിയാക്കല്‍ പ്രസ്ഥാനത്തിനും നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ ദോഹ എന്‍വയോണ്‍മെന്റല്‍ ആക്ഷന്‍സ് പ്രോജക്റ്റിന്റെ (ഡിഇഎപി) സഹകരണത്തോടെയാണ് ഈ സംരംഭം സംഘടിപ്പിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വില്ലകളിലെ പൊതു സേവനങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ മന്ത്രാലയം നിര്‍ത്തിവെച്ചു

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് പുതിയ നേതൃത്വം