in

ഖത്തര്‍- യുകെ വാണിജ്യവ്യാപാരത്തില്‍ 21 ശതമാനം വര്‍ധന

ദോഹ: ഖത്തറിനും യുകെക്കുമിടയിലെ വാണിജ്യ വ്യാപാരത്തില്‍ കഴിഞ്ഞവര്‍ഷം 21 ശതമാനത്തിന്റെ വര്‍ധന. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം 2019ല്‍ 6.7 ബില്യണ്‍ പൗണ്ടിലേക്കെത്തിയിട്ടുണ്ട്. ഖത്തര്‍ ചേബംറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ചെറുകിട ഇടത്തരം സംരംഭകത്വ സമ്മേളനത്തില്‍ സംസാരിക്കവെ ബ്രിട്ടീഷ് ട്രേഡ് കമ്മീഷണര്‍ സൈമണ്‍ പെന്നിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുകെയുടെ സുപ്രധാന വാണിജ്യപങ്കാളിയാണ് ഖത്തറെന്നും ഖത്തരുമായി പങ്കാളിത്ത ബന്ധം ഉറപ്പിക്കാന്‍ യുകെ താല്‍പര്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ പ്രയോജനത്തിനായി വെല്ലുവിളികളെ നേരിടാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി ബ്രിട്ടീഷ് കമ്പനികള്‍ ഖത്തറില്‍ നിക്ഷേപ അവസരങ്ങള്‍ തേടുന്നുണ്ട്. പ്രത്യേകിച്ചും സ്വതന്ത്ര മേഖലയില്‍ ധാരാളം യഥാര്‍ഥമായ അവസരങ്ങള്‍ തേടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പരനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപാരവര്‍ധനവിനിടയാക്കുന്നു. യുഎസിനുശേഷം യുകെയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ജിസിസിയെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പുരോഗതിയും വികസനവും പ്രശംസനീയമാണ്. ദേശീയ ദര്‍ശനരേഖ 2030 നേടിയെടുക്കാനുള്ള ശരിയായ പാതയിലാണ് ഖത്തര്‍. ഖത്തറുമായി അടുത്തു പ്രവര്‍ത്തിക്കുന്നുണ്ട്. സംയുക്ത പദ്ധതികള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ഏറ്റവും സുരക്ഷിതവും വിജയകരവുമായ ലോകകപ്പ് നടത്താന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധരാണെന്നും സൈമണ്‍ പെന്നി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

‘നിങ്ങളുടെ വീട് നിര്‍മ്മിക്കുക’ പ്രഥമ പ്രദര്‍ശനത്തിന് തുടക്കമായി

തൃശൂര്‍ ജില്ലാ സൗഹൃദവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു