
പുരസ്‌കാരവുമായി
ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഫാര്‍മസി അസിസ്റ്റന്റ് ഡീനും യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍പ്രൊഫഷണല്‍ എജ്യൂക്കേഷന്‍ കമ്മിറ്റി ഹെല്‍ത്ത് ചെയറുമായ ഡോ. അല്ല അല്‍അവൈസിക്ക് ബ്രീട്ടീഷ് കൗണ്‍സില്‍ പുരസ്‌കാരം.
നാഷണല്‍ സ്റ്റഡി യുകെ പൂര്‍വ്വ വിദ്യാര്‍ത്ഥി അവാര്‍ഡുകളില്‍ പ്രൊഫഷണല്‍ മികവിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. പ്രൊഫഷണല്‍ മേഖലയിലെ മാതൃകാപരമായ നേതൃത്വത്തിലൂടെ വ്യത്യസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അംഗീകരിക്കുകയെന്നതാണ് പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മ, ബ്രിട്ടീഷ് കൗണ്‍സില്‍ ഖത്തര്‍ ഡയറക്ടര്‍ സാമന്ത അയ്ടണ്‍ എന്നിവരും വിവിധ സംഘടനകളില്‍ നിന്നുള്ള മികച്ച വിഐപികളും അടങ്ങുന്ന ജഡ്ജിംഗ് പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്.
ഡോ. അല്ല യുകെയിാണ് വിദ്യാഭ്യാസം നേടിയത്. സ്ട്രാത്ത്ക്ലൈഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ഇന്‍ ഫാര്‍മസിയില്‍ ബിരുദം നേടി.
തുടര്‍ന്ന് റോബര്‍ട്ട് ഗോര്‍ഡന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സയന്‍സ് പ്രിസ്‌ക്രൈബിംഗില്‍ എംഎസ്സിയും തുടര്‍ന്ന് അബര്‍ദീനിലെ റോബര്‍ട്ട് ഗോര്‍ഡന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്റര്‍പ്രൊഫെഷണല്‍ എഡ്യൂക്കേഷനില്‍(ഐപിഇ) പിഎച്ച്ഡിയും സഹകരണ പരിശീലനവും നേടി. നിലവില്‍ ക്യുയുവിലെ സ്റ്റുഡന്റ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡീന്‍ എന്ന നിലയിലുള്ള വിദ്യാര്‍ത്ഥികളുടെ പഠന അനുഭവം മികച്ചതാക്കാന്‍ മാര്‍ഗനിര്‍ദ്ദേശം, പിന്തുണ, നേതൃത്വ സംരംഭങ്ങള്‍ എന്നിവ നല്‍കിവരുന്നു.
ഡോ. അല്ല 2014ല്‍ ഇന്റര്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ(ഐപിഇ) സമിതി സ്ഥാപിച്ചു. ഇന്റര്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലും സഹകരണ പരിശീലനത്തിലും നേതൃത്വപരമായ പങ്ക് വഹിക്കുന്നതിനൊപ്പം സജീവ ഗവേഷകനുമാണ് അവര്‍. ദേശീയമായും അന്തര്‍ദ്ദേശീയമായും സുപ്രധാനമായ ഐപിഇ സംരംഭങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കി.
ഡോ.അല്ലയുടെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായും അന്തര്‍ദ്ദേശീയമായും പ്രശംസിക്കപ്പെടുകയും ചെയ്തു. 2015ല്‍ ഖത്തറില്‍ ഐപിഇ, സഹകരണ പരിശീലനം എന്നിവ സംബന്ധിച്ച ആദ്യത്തെ മിഡില്‍ ഈസ്റ്റ് സമ്മേളനത്തിനും അവര്‍ നേതൃത്വം നല്‍കിയിരുന്നു.