
ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളേജുകളില്‍ 2019-2020 അധ്യയനവര്‍ഷത്തില്‍ 4500 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യൂണിവേഴ്‌സിറ്റിയുടെ പ്രവേശന മാനദണ്ഡങ്ങള്‍ പാലിച്ച എല്ലാ ഖത്തരി വിദ്യാര്‍ഥികളുടെയും അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ട്.
പുതിയ വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലനം ആഗസ്തില്‍ നടക്കും. പെണ്‍കുട്ടികള്‍ക്കായുള്ള ഓറിയന്റേഷന്‍ ആഗസ്ത് 18 മുതല്‍ 21വരെയും ആണ്‍കുട്ടികള്‍ക്കായി ആഗസ്ത് 22 മുതല്‍ 24വരെയും നടക്കും.