
ദോഹ:ഖത്തര്‍ യൂണിവേഴ്സിറ്റി 42-ാം ബാച്ചിന്റെ ബിരുദ ദാന ചടങ്ങില്‍ അമീര്‍ ശൈഖ്് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ സ്പോര്‍ട്സ് ആന്റ് ഇവന്റ്സ് കോംപ്ലക്സിലായിരുന്നു ബിരുദദാന ചടങ്ങ് നടന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദ്, നിരവധി മന്ത്രിമാര്‍, ശൈഖുമാര്‍, ഭരണനിര്‍വഹണ വിഭാഗം ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
കോളേജ് ഓഫ് എന്‍ജിനിയറിങിലെ അബ്ദുല്ല യൂസുഫിന്റെ ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ നേട്ടങ്ങളും മികവും പ്രതിഫലിപ്പിക്കുന്ന ഡോക്യുമെന്ററി ചിത്രത്തിന്റ പ്രദര്‍ശനവും നടന്നു. ഖത്തര്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ്് ഡോ.ഹസന് റാഷിദ് അല്‍ ദെര്ഹം മുഖ്യപ്രഭാഷണം നടത്തി. ബിരുദധാരികളെ പ്രതിനീധീകരിച്ച് അബ്ദുല്‍അസീസ് അബ്ദുല്ല അല്‍ഉബൈദ്ലി മറുപടി പ്രസംഗം നടത്തി.ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 87 വിദ്യാര്‍ഥികളെ അമീര്‍ ആദരിച്ചു.
ഖത്തര്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ്് 752 ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. പെണ്‍കുട്ടികളുടെ ബിരുദദാന ചടങ്ങില്‍ അമീറിന്റെ പത്്നി ശൈഖ ജവഹര്‍ ബിന്ത്് ഹമദ് ബിന്‍ സുെൈഹം അല്‍താനി പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച 411 ബിരുദധാരികളെ ശൈഖ ജവഹര്‍ ആദരിച്ചു. വിവിധ വിഭാഗങ്ങളിലായി 2468 പെണ്‍കുട്ടികളാണ് ബിരുദം നേടി പുറത്തിറങ്ങിയത്.