in

ഖത്തര്‍ യൂണിവേഴ്‌സിറ്റി സൈബര്‍സുരക്ഷാ വാരാചരണത്തിനു തുടക്കമായി

ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റി സൈബര്‍സുരക്ഷാ വാരാചരണത്തിനു തുടക്കമായി. കോളേജ് ഓഫ് എന്‍ജിനിയറിങിലെ കിന്‍ദി സെന്റര്‍ ഫോര്‍ കംപ്യൂട്ടിങ് റിസര്‍ച്ചിന്റെ നേതൃത്വത്തിലാണ് വാരാചരണവും സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്. സൈബര്‍ സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന പരിഹാരങ്ങളില്‍ എത്തിച്ചേരാന്‍ സൈബര്‍ സുരക്ഷ മേഖലയിലെ വിദഗ്ധരുടെയും ഗവേഷകരുടെയും ഒത്തുചേരലിനുള്ള പ്ലാറ്റ്‌ഫോമാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. വാരാചരണത്തിലൂടെ ദേശീയ സൈബര്‍ സുരക്ഷാ തന്ത്രത്തിന്റെ കാഴ്ചപ്പാടിനെ ഖത്തര്‍ യൂണിവേഴ്‌സിറ്റി പിന്തുണക്കുന്നതായി ക്യുയു പ്രസിഡന്റ് ഡോ ഹസന്‍ അല്‍ദെര്‍ഹം ഉദ്ഘാടനപ്രസംഗത്തില്‍ വ്യക്തമാക്കി.
സൈബര്‍ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു റോഡ്മാപ്പിനെ പ്രതിനിധീകരിക്കുന്നതാണ് ദേശീയ സൈബര്‍സുരക്ഷാ തന്ത്രം. കൂടാതെ ഖത്തരി സമൂഹത്തിന്റെ മൗലികാവകാശങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും സഹായകമാണ്. സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കല്‍, പൊതു സ്വകാര്യ പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സുരക്ഷയുടെ തോത് ഉയര്‍ത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയും വാരാചരണവും ലക്ഷ്യമിടുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എച്ച്എംസിയില്‍ ആസ്പത്രി കിടക്കകളുടെ എണ്ണത്തില്‍ 25% വര്‍ധന

‘മോഡി-പിണറായി വാഴ്ചയുണ്ടാകുന്നത് ജനാധിപത്യത്തിന്റെ പരാജയം’