in ,

ഖത്തര്‍ റെഡ്ക്രസന്റ് 15 ഇഫ്താര്‍ ടെന്റുകള്‍ തുറന്നു

ദോഹ: ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ച് ഇഫ്താര്‍ ടെന്റുകള്‍ തുറന്നു. പ്രതിദിനം 2133 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ ടെന്റുകള്‍. റമദാനില്‍ 1,29,990 പേര്‍ക്ക് ഈ ഇഫ്താര്‍ ടെന്റുകളുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുണഭോക്താക്കളുടെ സംതൃപ്തി കണക്കിലെടുത്താണ് വിവിധ സ്ഥലങ്ങളില്‍ ഇഫ്താര്‍ ടെന്റുകള്‍ സജ്ജമാക്കിയിരിക്കുന്നത്.

അല്‍ഖോര്‍, അല്‍വഖ്‌റ, അല്‍അസീസിയ, ഓള്‍ഡ് എയര്‍പോര്‍ട്ട്, അല്‍ഹിലാല്‍, അല്‍മന്‍സൂറ, അല്‍റയ്യാന്‍, അല്‍ലുഖ്ത, ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ദുഹൈല്‍, ഉംസലാല്‍ മുഹമ്മദ് എന്നിവിടങ്ങളിലാണ് ടെന്റുകള്‍ തുറന്നിരിക്കുന്നത്. ദൂരപ്രദേശങ്ങളിലെ ഫാമുകളിലും ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. അല്‍ശഹാനിയ ഫാമിലെ തൊഴിലാളികള്‍ക്ക് പ്രതിദിനം 500 ഇഫ്താര്‍ പായ്ക്കറ്റുകളും മീസൈദ് ഫാമില്‍ 300 പായ്ക്കറ്റുകളും വിതരണം ചെയ്യും.

ക്യുആര്‍സിഎസ് വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സമയത്ത് ഡ്രൈവര്‍മാര്‍ക്കായി ഭക്ഷണം വിതരണം ചെയ്യും. നിരത്തുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായാണിത്. ആറു കേന്ദ്രങ്ങളിലായിരിക്കും വിതരണം. പ്രതിദിനം ആയിരം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. മുപ്പത് ദിവസത്തിനുള്ളില്‍ 30,000 പൊതികള്‍ വിതരണം ചെയ്യും. അറബ് കമ്യൂണിറ്റികളുമായി സഹകരിച്ച് അബുഹമൂറിലെ സുഡാനികള്‍ക്കായി പ്രതിദിനം 200 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. അനദോള്‍ റസ്‌റ്റോറന്റുമായി സഹകരിച്ച് ടുണീഷ്യന്‍ സ്വദേശികള്‍ക്കായി 200 ഭക്ഷണപ്പൊതികള്‍ വീതവും വിതരണം ചെയ്യും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വ്രതമെടുക്കുന്ന രോഗികള്‍ ഡോക്ടറുടെ ഉപദേശം തേടണം

ഖത്തര്‍ അംബാസഡര്‍ക്ക് അര്‍ജന്റീനയുടെ ഉന്നത ബഹുമതി സമ്മാനിച്ചു