ഖത്തര്‍ ലോകകപ്പ് ലോഗോ ലോകമെമ്പാടും പ്രദര്‍ശിപ്പിക്കും

ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം നാളെ അനാവരണം ചെയ്യും. ലോഗോ പ്രകാശനത്തിനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. ഔദ്യോഗിക ഖത്തര്‍ 2022 ലോഗോ നാളെ രാത്രി ദോഹ സമയ 8.22ന് രാജ്യാന്തര ഡിജിറ്റല്‍ കാമ്പയിന് മുഖേനയാണ് പ്രകാശനം ചെയ്യുക.
ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലും ലോകത്തൊട്ടാകെ 23 രാജ്യങ്ങളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലും ലോഗോയുടെ പ്രദര്‍ശനം ഒരേപോലെ നടക്കും. നിരവധി ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളില്‍ കൂറ്റന്‍ സ്ക്രീനുകളില്‍ ഒരേസമയം ലോഗോ പ്രദര്‍ശനമുണ്ടാകും.
ഖത്തറില്‍ കെട്ടിടങ്ങളുടെയും ലാന്മാര്ക്കുകളുടെയും മുഖപ്പുകളില്‍ ലോഗോ പ്രദര്‍ശിപ്പിക്കും. ഇതിനായുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ബാബുല്‍നാഥിലും മുംബൈയിലുമാണ് ലോഗോയുടെ അവതരണത്തിന്റെ പ്രദര്‍ശനം നടക്കുക. ദോഹയില്‍ കത്താറ, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, അല്ശൗല ടവര്‍, കുവൈത്തില്‍ കുവൈത്ത് ടവേഴ്സ്, മസ്ക്കറ്റ ഒപ്പേറ ഹൗസ്, ബെയ്റൂത്ത് റൗശെ റോക്ക്, അമ്മാനില്‍ റോയല്‍ ഹോട്ടല്‍, അള്‍ജീരിയയില്‍ ഒപേറ ഹൗസ്, ടുണീഷ്യയില്‍ ഹമ്മാമെറ്റ്, റാബത്തില്‍ കോര്‍ണീഷ് റാബത്ത്, ഇറാഖില്‍ ബാഗ്ദാദ് ടവര്‍, തഹ്രീര്‍ സ്ക്വയര്‍ എന്നിവിടങ്ങളിലും ലോഗോയുടെ പ്രദര്‍ശനം ഒരേസമയം നടക്കും.
ലോകത്തെ മറ്റു പ്രധാന രാജ്യങ്ങളിലും കൂറ്റന്‍ സ്ക്രീനില്‍ ലോഗോയുടെ പ്രദര്‍ശനമുണ്ടാകും. അമേരിക്കയില്‍ ടൈംസ് സ്ക്വയര്‍, ബ്രോഡ്വേ സ്ട്രീറ്റ്സ് 44നും 45നുമിടയില്‍, ന്യൂയോര്‍ക്ക്, അര്‍ജന്റീനയില്‍ ജനറല്‍ പാസി 15 ഡെ ഓഗസ്റ്റോ, ബൗവന്സ് ഐരിസ്, ബ്രസീലിലെ മെട്രോ ഡൊമിനിക്കന്‍ സീ സ്റ്റേഷന്, സാവോപോളോ, ചിലിയിലെ എ കെന്നഡി, പാഡ്രെ ഹൊര്താഡോ, സാന്റിയാഗോ, മെക്സിക്കോയിലെ പ്രിന്‍സിപ്പല്‍ സ്ട്രീറ്റ്, മെക്സിക്കോ സിറ്റി, യൂറോപ്പില്‍ ഇംഗ്ലണ്ടിലെ ലണ്ടന്‍, വെസ്റ്റ്ഫീല്‍ഡ് സ്ട്രാറ്റ്ഫോര്‍ഡ് സിറ്റി, ഫോര്‍ ഡയല്‍സ്, വെസ്റ്റ്ഫീല്‍ഡ് സ്ക്വയര്‍, വെസ്റ്റ്ഫീല്‍ഡ്, ഫ്രാന്‍സിലെ ഗാരെ ഡ്യു നോര്‍ഡ്, പാരീസ്, ജര്‍മനിയിലെ ബെര്‍ലിന്‍ ട്രെയിന്‍ സ്റ്റേഷന് ഇറ്റലിയിലെ സെമിപിയോണ്, അക്രോപോളിസ്, മാഡ്രിഡ് ഡെ എസ്പാന, കയോ, റഷ്യയിലെ നോവി അര്‍ബാത് 2, മോസ്കോ എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കും.
തുര്‍ക്കിയിലെ യില്‍ദിസ്, സുഹരത് ബാബ, ബാഷിസിര് കിസം, താസ്ദെലിന്, മിമര്‍ സിനാന്, കാഫ്രിഗ, ഹാര്ബയ്, മര്കാസ്, ബാര്‍ബഡോസ്, ലെവാസിം, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്കയിലെ ആലിസ് സ്ട്രീറ്റ്, സാന്‍ഡ്ടണ്‍, ജോഹനാസ് ബര്‍ഗ് എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കും.
ചരിത്രത്തിലാദ്യമായാണ് ഖത്തറില്‍ ഫിഫ ലോകകപ്പ് നടക്കുന്നത്. മിഡില്‍ഈസ്റ്റ്, അറബ് മേഖലയില്‍ ഇതാദ്യമായാണ് ലോകകപ്പ്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18വരെയാണ് ഖത്തര്‍ ലോകകപ്പ് നടക്കുന്നത്. ലോകകപ്പിനു മുന്നോടിയായി ഫിഫ ക്ലബ്ബ് ലോകകപ്പും ഖത്തറില്‍ നടക്കും.