
ദോഹ: ഖത്തര്‍ വളപട്ടണം കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ മേഖലകളില്‍ കഴിയുന്ന വളപട്ടണം നിവാസികള്‍ സംഗമത്തില്‍ പങ്കെടുത്തു. ഇന്റര്‍നാഷണല്‍ ബ്രിട്ടീഷ് സ്കൂളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് വിഎന്‍ നൗഷാദ് അധ്യക്ഷത വഹിച്ചു. കെ അബ്ദുല്‍ റഷീദ് ഖിറാഅത്ത് നടത്തി. ടിപി നൗഷാദ്, എം ഹാഷിര്‍ പ്രസംഗിച്ചു. വിഎന്‍ ആബിദ് ഉല്‍ബോധന പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ടിപി ഹാരിസ് സ്വാഗതവും കെബിബി റിഷാല്‍ നന്ദിയും പറഞ്ഞു.