
ദോഹ: ഖത്തര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റിന്റെ സഹായത്തില്‍ പോളണ്ട് പൊലീസ് മയക്കുമരുന്ന് കടത്തുകാരനെ വലയിലാക്കി. വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ഖത്തറിന്റെ അവസരോചിത ഇടപെടലിലൂടെ തടഞ്ഞത്.
യാത്രക്കാരനില്‍ നിന്നും പോളണ്ട് പൊലീസ് 5.8 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. പോളണ്ടിലേക്ക് വാര്‍സോ ചോപ്പിന്‍ വിമാനത്താവളം വഴി മയക്കുമുരുന്ന് കടത്താന്‍ ഒരു യൂറോപ്യന്‍ സ്വദേശി ശ്രമിക്കുന്നുണ്ടെന്ന വിവരം ഖത്തര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റാണ് പോളണ്ട് അധികൃതരെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ പോളണ്ട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഖത്തര്‍ ഡ്രഗ് എന്‍ഫോഴസ്‌മെന്റിന്റെ അന്താരാഷ്ട്ര വാര്‍ത്താവിനിമയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ വിവരമാണ് മയക്കുമരുന്നു കടത്തുകാരനെ പിടികൂടുന്നതിലേക്ക് നയിച്ചത്. ബാഗിന്റെ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായാണ് ഖത്തര്‍ വിവരങ്ങള്‍ കൈമാറിയത്.
മയക്കുമരുന്ന് കടത്ത് തടയാന്‍ സഹായിച്ചതിന് പോളണ്ട് അധികൃതര്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തോടും എന്‍ഫോഴ്‌സ്‌മെന്റിനോടും നന്ദി അറിയിച്ചു. സമാനമായ കാര്യങ്ങളില്‍ എന്നും ഖത്തറിന്റെ സഹായം ലോക സമൂഹത്തിന് ഉണ്ടാകുമെന്ന് ഡ്രഗ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റിലെ അന്താരാഷ്ട്ര വിഭാഗം ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ഖാതിര്‍ പറഞ്ഞു. അന്താരാഷ്ട്ര സഹകരണത്തിനും ചട്ടങ്ങള്‍ക്കും വിധേയമായി എല്ലാ കാര്യങ്ങളും ഖത്തര്‍ ചെയ്യാന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.