
ദോഹ: അര്‍ജന്റീനയിലെ ഖത്തര്‍ അംബാസഡര്‍ ഫഹദ് ബിന്‍ ഇബ്രാഹിം അല്‍ ഹമദ് അല്‍മനയ്ക്ക് ഓര്‍ഡര്‍ ഓഫ് ദി ലിബറേറ്റര്‍ ജനറല്‍ സാന്‍ മാര്‍ട്ടിന്‍ പുരസ്‌കാരം സമ്മാനിച്ചു. വിദേശപ്രസിഡന്റുമാര്‍, സര്‍ക്കാര്‍ തലവന്‍മാര്‍, മന്ത്രിമാര്‍, അംബാസഡര്‍മാര്‍ തുടങ്ങിയവര്‍ക്ക് അര്‍ജന്റീന നല്‍കുന്ന ഉന്നത ബഹുമതിയാണിത്. ആ രാജ്യങ്ങളും അര്‍ജന്റീനയും തമ്മിലുള്ള ബന്ധവും സഹകരണവും വികസിപ്പിക്കുന്നതില്‍ നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് അംഗീകാരം.
അര്‍ജന്റീനയിലെ ഖത്തര്‍ അംബാസഡറുടെ സേവനകാലാവധി പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച യാത്രയയ്ക്കല്‍ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. അര്‍ജന്റൈന്‍ വിദേശകാര്യമന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രവര്‍ത്തന കാലയളവില്‍ അല്‍മന നടത്തിയ ശ്രമങ്ങളെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കാന്‍ നടത്തിയ പ്രയത്‌നങ്ങളെയും അര്‍ജന്റീന വിദേശകാര്യസെക്രട്ടറി ഗുസ്താവോ സ്ലോവിനെന്‍ പ്രശംസിച്ചു.