in ,

ഖത്തര്‍- ഇന്ത്യ സാംസ്‌കാരികവര്‍ഷം: ഇതുവരെ നടന്നത് 20 ഷോകള്‍

ഒഡീഷ- അവിശ്വസനീയ ഇന്ത്യയുടെ ആത്മാവ് എന്ന തലക്കെട്ടില്‍ സൂഖ് വാഖിഫിലെ അബ്ദുല്‍അസീസ് നാസര്‍ തീയറ്ററില്‍ നടന്ന പരിപാടിയില്‍ നിന്ന്‌

ദോഹ: 2019 ഖത്തര്‍ ഇന്ത്യ സാംസ്‌കാരികവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഖത്തറില്‍ ഇതുവരെ സംഘടിപ്പിച്ചത് 20 ഷോകള്‍. ഇന്ത്യന്‍ കമ്യൂണിറ്റി സംഘടനയായ ഉത്കലികയുടെ സഹകരണത്തോടെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം ഒഡീഷ സാംസ്‌കാരിക പരിപാടിയും നൃത്തനൃത്യങ്ങളും സംഘടിപ്പിച്ചിരുന്നു.

ഇതോടെയാണ് ഷോകളുടെ എണ്ണം 20 ആയത്. ഒഡീഷ- അവിശ്വസനീയ ഇന്ത്യയുടെ ആത്മാവ് എന്ന തലക്കെട്ടില്‍ സൂഖ് വാഖിഫിലെ അബ്ദുല്‍അസീസ് നാസര്‍ തീയറ്ററിലായിരുന്നു പരിപാടി. ഇതിനോടകം 20 ഷോകള്‍ അവതരിപ്പിക്കാനയതായും വരുംദിവസങ്ങളില്‍ കൂടുതല്‍ ഷോകള്‍ സംഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരിപാടിയില്‍ സംസാരിച്ച ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ പറഞ്ഞു. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ പരിപാടികള്‍ വരുംദിവസങ്ങളിലുണ്ടാകും.

ഒഡീഷ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി ക്ലാസിക്കല്‍ നൃത്തങ്ങള്‍, സമകാല കലാപ്രകടനം, സാന്‍ഡ് ആനിമേഷന്‍ ആര്‍ട്ട്, പ്രത്യേക സംഗീതഷോ തുടങ്ങിയവ അരങ്ങേറി. സൗജന്യ പ്രവേശനമായിരുന്നുവെങ്കിലും പാസ് മുഖേന നിയന്ത്രിച്ചിരുന്നു. സാസ്വത് ജോഷിയും സംഘവും അവതരിപ്പിച്ച ക്ലാസിക്കല്‍ ഒഡീസി ഡാന്‍സ്, ഇന്ത്യാസ് ഗോട്ട് ടാലന്റ് ഫെയിം ടി.കൃഷ്ണ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ദി പ്രിന്‍സ് ഡാന്‍സ് ട്രൂപ്പ് അവതരിപ്പിച്ച സമകാല നൃത്തനൃത്യങ്ങള്‍, വിഖ്യതാ ഫ്‌ളൂട്ടിസ്റ്റ് എ.പി പട്‌നായിക്കിന്റെ പ്രത്യേക മ്യൂസിക് കമ്പോസിഷന്‍, സാന്‍ഡ് ആര്‍ട്ടിസ്റ്റ് മനാസ് കുമാര്‍ സഹോ അവതരിപ്പിക്കുന്ന പരിപാടി തുടങ്ങിയവ കാഴ്ചക്കാരുടെ മനംകവര്‍ന്നു.

പരിപാടികള്‍ ആസ്വദിക്കാന്‍ നിരവധിപേരാണ് അബ്ദുല്‍അസീസ് നാസര്‍ തീയെറ്ററിലെത്തിയത്. ഒഡീഷയില്‍നിന്നുള്ളവര്‍ ഉള്‍പ്പെട്ട കമ്യൂണിറ്റി ഓര്‍ഗനൈസേഷനാണ് ഉത്കലിക. ഒഡീഷയുടെ പ്രൗഢമായ സംസ്‌കാരവും പൈതൃകവും പ്രതിഫലിക്കുന്ന പരിപാടികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഉത്കലിക വൈസ്പ്രസിഡന്റ് ബിദ്യ മൊഹന്ദി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പൊന്നാനി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരം: സമ്മാനം നല്‍കി

ഡ്യുഷന്‍ബെ ഉച്ചകോടി: അമീര്‍ രാഷ്ട്ര തലവന്‍മാരുമായി ചര്‍ച്ച നടത്തി