ദോഹ: മെറിഡിയനും ഗ്രൂപ്പും ദംസയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ട്രാവല്‍, ടൂറിസം എക്സിബിഷന് സെപ്റ്റംബര്‍ മൂന്ന്, നാല് തിയ്യതികളില്‍ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുമെന്ന് വെസ്റ്റില്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചീഫ് മാനേജിങ് ഡയരക്ടര്‍ നസീര്‍ മെറിഡിയന് അറിയിച്ചു. ഖത്തര്‍ ടൂറിസം അതോറിറ്റിയുടെയും ഖത്തര്‍ ചേംബറിന്റെയും അംഗീകാരത്തിലാണ് എക്സിബിഷന് നടക്കുന്നത്. എക്്സ്പോയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു.
സെപ്റ്റംബര്‍ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് എക്സ്പോയുടെ ഉദ്ഘാടനം നടക്കും. 2022 ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തര്‍ ലോക സഞ്ചാരികളുടെ ഒരു പ്രധാന വിനോദ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എക്സപോ സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് ആരിഫ് റഹീസ് ജെ അല്‍ ഷമ്മാരി, സീനിയര്‍ മാനേജര്‍ അബ്ദുല്‍ നിസാര്‍, എച്.ആര് മാനേജര്‍ നാഹിജ് നസീര്‍, മുഹമ്മദ് അല്ഹബഷ്ന എന്നിവരും പങ്കെടുത്തു.