in ,

ഖത്തര്‍ ഒളിമ്പിക് ടീമിന്റെ മുഖ്യപരിശീലകനായി സാഞ്ചസിനെ നിയോഗിച്ചു

ദോഹ: ഖത്തര്‍ ഒളിമ്പിക് ടീമിന്റെ മുഖ്യ പരിശീലകനായി സ്‌പെയിനിന്റെ ഫെലിക്‌സ് സാഞ്ചസിനെ നിയമിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

സ്‌പെയിനിന്റെ തന്നെ ആല്‍ബര്‍ട്ട് ഫെര്‍ണാണ്ടസിന്റെ പകരക്കാരനായാണ് സാഞ്ചസിനെ തെരഞ്ഞെടുത്തത്. അടുത്തവര്‍ഷം ജനുവരിയില്‍ തായ്‌ലാന്‍ഡില്‍ നടക്കുന്ന എഎഫ്‌സി അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായാണ് സാഞ്ചസിന്റെ പുതിയ ദൗത്യം. ടോക്കിയോ ഒളിമ്പിക്‌സിന്റെ യോഗ്യതാ ടൂര്‍ണമെന്റാണിത്.

നേരത്തെ 2022 ഫിഫ ലോകകപ്പു വരെ ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലകനായി ഫെലിക്‌സ് സാഞ്ചസിന്റെ കരാര്‍ ക്യുഎഫ്എ നീട്ടി നല്‍കിയിരുന്നു. 2017 ജൂലൈ മുതല്‍ ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലകനാണ് സാഞ്ചസ്.

തുടര്‍ന്നും ഈ പദവിയില്‍ അദ്ദേഹം തുടരും. ഈ വര്‍ഷം ആദ്യം യുഎഇയില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ ചരിത്രത്തിലാദ്യമായി ഖത്തറിനെ കിരീടത്തിലേക്ക് നയിച്ചത് സാഞ്ചസായിരുന്നു.

എഫ്‌സി ബാര്‍സലോണയുടെ യൂത്ത് ടീമിന്റെ പരിശീലകനായിരിക്കെ 2006ലാണ് സാഞ്ചസ് ഖത്തറില്‍ ആസ്പയര്‍ അക്കാഡമിയുടെ ഭാഗമാകുന്നത്. 2013ല്‍ ഖത്തര്‍ അണ്ടര്‍-13 ടീമിന്റെ ഭാഗമായി.

2015വരെ ആ ദൗത്യം തുടര്‍ന്നു. 2014-2017 കാലയളവില്‍ ഖത്തര്‍ അണ്ടര്‍-20 ടീമിന്റെയും 2017ല്‍ ഖത്തര്‍ അണ്ടര്‍-23 ടീമിന്റെയും പരിശീലകനായിരുന്നു. അതുകൊണ്ടുതന്നെ ഖത്തറിന്റെ ഓരോ താരത്തെയും സാഞ്ചസിന് അടുത്തറിയാം. ഓരോരുത്തര്‍ക്കും അനുയോജ്യമായ കളിശൈലി വികസിപ്പിക്കുകയായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: ആദ്യപാദത്തില്‍ സദ്ദിന് തോല്‍വി

‘രൂപങ്ങളും നിറങ്ങളും’ ഫിലിപ്പൈനി കലാപ്രദര്‍ശനം കത്താറയില്‍