
ദോഹ: ഖ്വിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്കുള്ള കണ്ണൂര്‍ ജില്ലാ ടീമിന്റെ ജേഴ്സി പ്രകാശനം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു.
സംസ്ഥാന കെഎംസിസി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ നാച്ചിയും ജില്ലാ കെഎംസിസി പ്രസിഡന്റു സലാം വീട്ടിക്കല്‍, അബ്ദു പാപ്പിനിശ്ശേരി എന്നിവര്‍ ചേര്‍ന്ന് ടീം ക്യാപ്റ്റന്‍ ബഷീര്‍ കുപ്പം, സഹദ് പയ്യന്നൂര്‍, സവാദ്, ഉബൈദ് എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ടീം മാനേജര്‍ അഷ്റഫ് ചെമ്പിലോട് സ്വാഗതം പറഞ്ഞു. അഹമ്മദ് അടിയോട്ടില്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് ആറളം, ജില്ലാ ഭാരവാഹികളായ നാസര്‍ കല്ലിക്കണ്ടി, ഇസ്മായില്‍ കളപ്പുരയില്‍, ടീം കോര്‍ഡിനേറ്റര്‍ ഹംസ കരിയാട്, കോച്ച് സദാശിവന്‍, അഫ്‌സല്‍, അഷ്‌ക്കര്‍, ഫൈവ് സ്‌ക്വയര്‍ എം ഡി ഷുക്കൂര്‍, സ്‌പോണ്‍സര്‍മാരായ ക്രിയേറ്റീവ് കിച്ചണ്‍, സഫാരി ഗ്രുപ്പ്, ക്രിയേറ്റീവ് ഡിസ്‌പ്ലെ, പ്രതിനിധികള്‍, ടീം അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.