
ദോഹ: കെഎംസിസി ഖത്തര്‍ ഈദ് ദിനത്തില്‍ രാവിലെ പെരുന്നാള്‍ സംഗമം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് പ്രഥമ പ്രസിഡണ്ട്് കെ കെ മുഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. മുസ്ലിം ലീഗ് രാഷ്ട്രീയം രേഖപ്പെടുത്തുന്നിടത്ത് കെ കെ മുഹമ്മദിന്റെ പേരും സംഭാവനകളും ആര്‍ക്കും വിസ്മരിക്കാന്‍ സാധിക്കില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി ഹാരിസിന്റെ മകന് മുഹമ്മദ് ആദില്‍ ഹാരിസിനെയും ആദരിച്ചു. കെഎംസിസി പരിസ്ഥിതി വിഭാഗം പച്ചത്തുരുത്ത് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഖത്തറില്‍ സുലഭമായി വളരുന്ന നിത്യജീവിതത്തില്‍ ആവശ്യമായ ചെടികളുടെ പ്രദര്‍ശനവും ആവശ്യക്കാര്‍ക്ക് ചെടികള്‍ വിതരണവും ചെയ്തു.
സാജിത് പരിസ്ഥിതിയെക്കുറിച്ചുള്ള കവിത ആലപിച്ചു. കെഎംസിസി അധ്യക്ഷന്‍ എസ് എ എം ബഷീര്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു. സയ്യിദ് സൈനുദ്ദീന്‍ (ബാബു) ചെറുവണ്ണൂര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കെ കെ മുഹമ്മദിന് പ്രത്യേക സമ്മാനം എം പി ഷാഫി ഹാജി സമ്മാനിച്ചു. പി വി മുഹമ്മദ് മൗലവി ഖിറാഅത്തും റഈസ് അലി സ്വാഗതവും പറഞ്ഞു.