
ദോഹ: ഖത്തര്‍ തീര്‍ഥാടകര്‍ക്കെതിരെ സഊദി അറേബ്യ വംശീയ വിവേചന നടപടികളാണ് സ്വീകരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രസ്ഥാനമായ അല്‍ഹറമൈന്‍ വാച്ച്(എഎച്ച്ഡബ്ല്യു) കുറ്റപ്പെടുത്തി. സഊദി ഭരണനിര്‍വഹണത്തിന്റെ കീഴിലുള്ള മുസ്ലീം സ്ഥലങ്ങള്‍ നിരീക്ഷിക്കുന്ന രാജ്യാന്തര കമ്മീഷനാണ് അല്‍ഹറമൈന്‍ വാച്ച്.
ഹജ്ജ് തീര്ഥാടനത്ത രാഷ്ട്രീയവല്‍ക്കരിക്കുന്ന സഊദി ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെയും ഹറൈമന്‍ വാച്ച് വിമര്‍ശനം ഉയര്‍ത്തി. വിശുദ്ധ സ്ഥലങ്ങളെ സഊദി ഭരണകൂടം രാഷ്ട്രീയവല്ക്കരിക്കുന്നതിനെത്തുടര്ന്നാണ് തുടര്‍ന്നാണ് തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഖത്തറിലെ തീര്‍ഥാടകര്‍ക്കെതിരെ വംശീയ വിവേചനമുണ്ടാകുന്നത്.
ഖത്തര്‍ ഔഖാഫ് ഇസ് ലാമികകാര്യ മന്ത്രാലയവുമായി യാതൊരു ഏകോപനവുമില്ലാതെയാണ് ഖത്തരി തീര്‍ഥാടകര്‍ക്കായി റിയാദ് ഇലക്ട്രോണിക് രജിസ്ട്രേഷന് പ്രോഗ്രാം പ്രഖ്യാപിച്ചത്. ഏക കര അതിര്‍ത്തി സല്‍വ മുഖേന കടന്നുപോകാന്‍ തീര്‍ഥാടകരെ അനുവദിക്കുകയും ചെയ്യുന്നില്ല- എഎച്ച്ഡബ്ല്യു ചൂണ്ടിക്കാട്ടി. രജിസ്ട്രേഷ്ന് ബുദ്ധിമുട്ടുകള്‍, ഖത്തരി പൗരന്മാര്ക്കായി സഊദി അതോറിറ്റികള്‍ ഏര്‍പ്പെടുത്തുന്ന തടസങ്ങള്‍ എന്നിവയ്ക്കെതിരെ ഖത്തരി പൗരന്മാരില് നിന്നും നിരവധി പരാതികളാണ് കഴിഞ്ഞവര്‍ഷം എഎച്ച്ഡബ്ല്യുവിന് ലഭിച്ചത്.
ഇസ്ലാമിക രാജ്യമായ ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് മതപരമായ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിനു പുറമെ ഖത്തറിലെ വിദേശികളായ മുസ്ലീങ്ങള്‍ക്കും ഹജ്ജ് ഉള്‍പ്പടെയുള്ള കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും ഹറമൈന്‍ വാച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുപത് ലക്ഷത്തിലധികം പ്രവാസികളാണ് ഖത്തറില്‍ കഴിയുന്നത്.
ഇതില്‍ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളാണ്. ഖത്തറില്‍ കഴിയുന്ന നിരവധി മുസ്ലീം മതവിശ്വാസികളില്‍ നിന്നും രാജ്യാന്തര കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഖത്തരി സര്‍ക്കാരിനെതിരെ രാഷ്ട്രീയ നേട്ടത്തിനായി ഹജ്ജിനെയും ഉംറയെയും ഉപയോഗിക്കുകയും തീര്‍ഥാടനത്തെ സഊദി അേേതാറിറ്റി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും എഎച്ച്ഡബ്ല്യു ചൂണ്ടിക്കാട്ടി. ഹജ്ജ്. ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും മുസ് ലീങ്ങളെ പ്രതിരോധിക്കുന്ന അസ്വീകാര്യമാണ്.
നയങ്ങളില്‍ മാറ്റം വരുത്താന്‍ സഊദി അതോറിറ്റികളുടെ മേല്‍ ഇസ്ലാമിക് രാജ്യങ്ങളും ഇസ്ലാമിക് സ്ഥാപനങ്ങളും സമ്മര്‍ദ്ദം ചെലുത്തുകയും ഇടപെടുകയും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ഥാടനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ത്തുന്നതിനും മുസ് ലീങ്ങളെയും ഇസ് ലാമിക് രാജ്യങ്ങളിലെ പൗരന്മാരെയും ആ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കുമേല്‍ വ്യവസ്ഥകള്‍ ചുമത്താതെ ഹജ്ജ് നിര്‍വഹിക്കുന്നതിന് അനുവദിക്കുന്നതിനും ഇടപെടലുണ്ടാകണമെന്നും ആവശ്യമുണ്ട്.