
ദോഹ:അണ്ടര്‍-16 ദേശീയ ക്രിക്കറ്റ് ടീമിലേക്ക് എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളെ തെരഞ്ഞടുത്തു. പതിനൊന്നാം ക്ലാസിലെ മാസ്റ്റര്‍ സായി ശിവ സാത്വിക്, ഒന്‍പതാം ക്ലാസിലെ മാസ്റ്റര്‍ ജാക് ജോമോന്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഒമാനില്‍ ഒക്ടോബര്‍ 19 മുതല്‍ 30വരെ നടക്കുന്ന എസിസി അണ്ടര്‍ അണ്ടര്‍16 വെസ്‌റ്റേണ്‍ റീജിയണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഖത്തറിനായി ഇരുവരും മത്സരരംഗത്തുണ്ടാകും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ ഇരുവരെയും അഭിനന്ദിച്ചു.