in ,

ഖത്തര്‍ മലയാളി യൂ ടൂബേഴ്‌സ് പ്രഥമ സംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ കേരളത്തില്‍ നിന്നുള്ള യൂടൂബേഴ്‌സ് കൂട്ടായ്മയായ ‘ഖത്തര്‍ മലയാളി യൂ ടൂബേഴ്‌സ്’ ആദ്യ സംഗമം ബര്‍വ വില്ലേജിലെ വേമ്പനാട് റസ്‌റ്റോറന്റില്‍ നടന്നു. ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 30 ഓളം നിര്‍മ്മാതാക്കള്‍ അവരുടെ ആശയങ്ങള്‍,അനുഭവങ്ങള്‍ പങ്കുവെച്ചു. വിവിധ മാധ്യമങ്ങളില്‍ തത്സമയ വീഡിയോ, പാചകത്തിന്റെയും മറ്റും വീഡിയോ പ്രക്ഷേപണം ചെയ്യുന്നതിന്റെ നൂതന സംവിധാനങ്ങള്‍, നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്തു.

യൂട്യൂബ്  ഉപയോക്താക്കളായ ലിജി അബ്ദുള്ള, ഷാന്‍ റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ 2018 നവംബറിലാണ് കൂ്ട്ടായ്മ രൂപീകരിച്ചത്. തുടക്കത്തില്‍ 9 പേരുമായി തുടങ്ങിയ കൂട്ടായ്മയില്‍ നിലവില്‍ 37ലധികം അംഗങ്ങളുണ്ട്്. കൂട്ടായ്മയില്‍ ചേരാന്‍ താത്പര്യമുള്ള ഖത്തറിലെ യൂട്യൂബേഴ്‌സിന് ഝമമേൃ ാമഹമ്യമഹശ ്യീൗൗേയലൃ െഎന്ന ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കാവുന്നതാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലോകത്തെ പ്രഥമ ബഹിരാകാശ നഗരം തീം പാര്‍ക്ക് ദോഹയില്‍

കനല്‍ പ്രതിഭാ പുരസ്‌കാരം കൈമാറി; ആവേശമുയര്‍ത്തി നാടന്‍ പാട്ടുകള്‍