in ,

ഖത്തര്‍ മാറഞ്ചേരി പ്രവാസി കൂട്ടായ്മ സംഗമം


ഖത്തര്‍ മാറഞ്ചേരി പ്രവാസി കൂട്ടായ്മ സംഗമം  അബൂബക്കര്‍ മടപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ഖത്തര്‍ മാറഞ്ചേരി പ്രവാസി കൂട്ടായ്മ (മാപ്‌കോ ഖത്തര്‍) 13-ാം വാര്‍ഷിക സംഗമം ഏഷ്യന്‍ ടൗണ്‍ ക്രക്കറ്റ് സ്‌റ്റേഡിയം ഇന്‍ഡോര്‍ ഹാളിള്‍ നടന്നു. മാപ്‌കോ മുഖ്യ രക്ഷാധികാരിയും സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ്് എംഡിയുമായ അബൂബക്കര്‍ മടപ്പാട്ട് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ഹാറൂന്‍ റഷീദ് അധ്യക്ഷത വഹിച്ചു. സിനിമാതാരം ഫൈസല്‍ റാസി മുഖ്യ അതിഥിയായി പങ്കെടുത്തു. മാപ്‌കോ സീനിയര്‍ മെമ്പര്‍ സി.കെ അച്ചുണ്ണിയെ പൊന്നാട അണിയിച്ചും മാപ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കിയ സി.എം ഗഫൂര്‍, ശ്രീനി മാമ്പ്ര എന്നിവരെ മൊമന്റൊ നല്‍കി അബൂബക്കര്‍ മടപ്പാട്ട്, മജീദ് കൂളത്ത് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. സെക്രട്ടറി ഷമീര്‍ കൂളത്ത് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സി.എം ഗഫൂര്‍  നന്ദിയും പറഞ്ഞു. സീസണ്‍സ് ദോഹയുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘വിന്‍ 15 ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍’ സഫാരിയില്‍ പുതിയ മെഗാ പ്രമോഷന്‍

ചന്ദ്രികോത്സവം; കലാകാരികളെ അനുമോദിച്ചു